പരപ്പനങ്ങാടി: ഗസയിൽ ഇസ്റാഈൽ നടത്തുന്ന വംശഹത്യയ്ക്ക് ഇന്ത്യാ ഗവർമെന്റ് കൂട്ടുനിൽക്കരുതെന്ന് ഐഎസ്എം ആവശ്യപ്പെട്ടു. പതിറ്റാണ്ടുകൾ നീണ്ട സയണിസ്റ്റ് കൈയ്യേറ്റത്തിന്റെ ഇരകളാണ് ഫലസ്തീനികൾ. ജനിച്ചുവളർന്ന മണ്ണ് സാമ്രാജ്യത്വ താൽപര്യങ്ങൾക്കായി ഫലസ്തീനികളിൽ നിന്ന് അമേരിക്കയും ബ്രിട്ടനുമുൾപ്പെടെയുള്ള രാജ്യങ്ങൾ അധികാരമുപയോഗിച്ച് പിടിച്ചെടുത്തതാണ്. പിറന്ന നാടിന് വേണ്ടി പോരാടുന്നത് ആ നാട്ടിലെ ഓരോ വ്യക്തിയുടെയും അവകാശമാണ്. കടുത്ത നീതിനിഷേധത്തിനെതിരെയുള്ള ഫലസ്തീനികളുടെ പോരാട്ടത്തോടൊപ്പം നിന്ന പാരമ്പര്യമാണ് ഇന്ത്യയുടേത്. ആ പാരമ്പര്യത്തെ കാത്തുസൂക്ഷിക്കാൻ കേന്ദ്ര സർക്കാർ ആർജവം കാണിക്കണമെന്നും ഐഎസ്എം ആവശ്യപ്പെട്ടു. ദുരിതമനുഭവിക്കുന്ന ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഐ എസ് എം സംഘടിപ്പിച്ച പ്രതിഷേധ വലയത്തിന് ഐ എസ് എം സംസ്ഥാന പ്രസിഡന്റ് സഹൽ മുട്ടിൽ, ജനറൽ സെക്രട്ടറി ഡോ. അൻവർ സാദത്ത്, ഭാരവാഹികളായ റാഫി കുന്നുംപുറം, ഷാനവാസ് പേരാമ്പ്ര, റഫീഖ് നല്ലളം, അയ്യൂബ് എടവനക്കാട്, ജിസാർ ഇട്ടോളി, ഷാനവാസ് ചാലിയം,ആസിഫ് പുളിക്കൽ എന്നിവർ നേതൃത്വം നൽകി.
ഐഎസ്എം മണ്ഡലം ഭാരവാഹികൾക്കായി നടന്ന YES 2.O (Youth Empowerment Summit)ൽ കെഎൻഎം മർകസുദ്ദഅവ സംസ്ഥാന സെക്രട്ടറി അബ്ദുൽ ലത്വീഫ് കരുമ്പുലാക്കൽ, കോഴിക്കോട് സൗത്ത് ജില്ലാ സെക്രട്ടറി ടിപി ഹുസൈൻ കോയ, മലപ്പുറം വെസ്റ്റ് ജില്ലാ ജോയിന്റ് സെക്രട്ടറി അയ്യൂബ് മാസ്റ്റർ, ഐ എസ് എം ജില്ലാ ഭാരവാഹികളായ നസീം മടവൂർ, ഫാദിൽ റഹ്മാൻ, മുസ്ഫർ മമ്പാട്, അബ്ദുൽ ഖയ്യൂം കുറ്റിപ്പുറം, ടികെഎൻ ഹാരിസ്, സഅദ് ഇരിക്കൂർ, അദീബ് പൂനൂര്, ഡോ. അഹ്മദ് സാബിത്ത്, സ്വാനി എടത്തനാട്ടുകര, സാബിഖ് മഞ്ഞാലി, സജ്ജാദ് ആലുവ, സലീം വടക്കുംതല, സഹദ് കൊല്ലം എന്നിവർ സംസാരിച്ചു.