കോഴിക്കോട്: 2024 ഡിസംബർ 8 ന് കോഴിക്കോട് കടപ്പുറത്ത് വെച്ച് നടക്കുന്ന ശബാബ് ഗോൾഡൻ ജൂബിലി പ്രഖ്യാപന സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകരിച്ചു. പാറപ്പുറത്ത് മുഹമ്മദ് ഹാജിയാണ് മുഖ്യരക്ഷാധികാരി. ഡോ. ഇകെ അഹമ്മദ് കുട്ടി, സിപി ഉമർ സുല്ലമി, പ്രൊഫ. അബ്ദുൽ ഹമീദ് മദീനി, എം അഹമ്മദ് കുട്ടി മദനി, കെഎൽപി യൂസുഫ്, അഡ്വ. പി മുഹമ്മദ് ഹനീഫ, അബ്ദുൽ ജബ്ബാർ കുന്ദംകുളം എന്നിവരാണ് രക്ഷാധികാരികൾ. എൻഎം അബ്ദുൽ ജലീൽ മാസ്റ്റർ ചെയർമാനും ഡോ. കെടി അൻവർ സാദത്ത് ജനറൽ കൺവീനറുമാണ്. സഹൽ മുട്ടിൽ, സൽമ അൻവാരിയ്യ, ജസിൻ നജീബ്, നദ നസ്്റിൻ എന്നിവർ വൈസ് ചെയർമാന്മാരാണ്. സിടി ആയിഷ, ഫഹീം പുളിക്കൽ, ഫാത്വിമ ഹിബ എന്നിവർ കൺവീനർമാരുമാണ്.
ശബാബ് ഗോൾഡൻ ജൂബിലി സംഘാടക സമിതി രൂപീകരണ യോഗം കെ എൻ എം മർകസുദ്ദഅവ സംസ്ഥാന പ്രസിഡന്‍റ് ഡോ. ഇ കെ അഹമ്മദ് കുട്ടി ഉദ്ഘാടനം നിർവഹിച്ചു. എൻ എം അബ്ദുൽ ജലീൽ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കെ എൻ എം ജന. സെക്രട്ടറി സി പി ഉമർ സുല്ലമി, കെ പി സകരിയ്യ, സഹൽ മുട്ടിൽ, ഡോ. അൻവർ സാദത്ത്, ശരീഫ് കോട്ടക്കൽ, ജിസാർ ഇട്ടോളി എന്നിവർ സംസാരിച്ചു.
eprg7b