മേപ്പയ്യൂർ: മാനവിക മൂല്യങ്ങളുടെ പരിപൂർണതയിലേക്ക് വഴി നടത്തുകയാണ് വേദങ്ങൾ നിർവഹിച്ച് വന്ന ദൗത്യമെന്ന് കെഎൻഎം മർകസുദ്ദഅവ സംസ്ഥാന ജനറൽ സെക്രട്ടറി സി പി ഉമർ സുല്ലമി അഭിപ്രായപ്പെട്ടു. വെളിച്ചം അന്താരാഷ്ട്ര ഖുർആൻ പഠന പദ്ധതിയുടെ പതിനേഴാം ഘട്ട സംസ്ഥാന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാന്തിയും സമാധാനവും നിലനിർത്തുന്ന ലോകക്രമത്തിന് ചുക്കാൻ പിടിക്കാൻ മനുഷ്യരെ പ്രാപ്തരാക്കുകയാണ്
അന്തിമ വേദമായ വിശുദ്ധ ഖുർആൻ ചെയ്യുന്നത്.ഖുർആൻ പഠന രംഗത്ത് വെളിച്ചം പദ്ധതി നിർവഹിച്ചു പോരുന്ന പ്രവർത്തനങ്ങൾ ഏറെ സ്തുത്യർഹമാണെന്നും സി പി ഉമർ സുല്ലമി അഭിപ്രായപ്പെട്ടു.
മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ടി രാജൻ വിശിഷ്ടാഥിതിയായിരുന്നു. മേപ്പയ്യൂർ പഞ്ചായത്ത് വാർഡ് മെമ്പർ റാബിയ എടത്തിക്കണ്ടി, കെ എം പി അഷ്റഫ് എന്നിവർ യുവത ബുക്ഹൗസ് പുറത്തിറക്കിയ കാണാതെ പോയ സർകസ്, കാൽമുട്ടിൽ ഷൂ അണിഞ്ഞ ഒട്ടകം എന്നീ രണ്ട് ബാലസാഹിത്യ കൃതികൾ പ്രകാശനം ചെയ്തു. ഐഎസ്എം സംസ്ഥാന പ്രസിഡന്റ് സഹൽ മുട്ടിൽ അധ്യക്ഷത വഹിച്ചു. കെഎൻഎം മർകസുദ്ദഅവ സംസ്ഥാന വൈസ് പ്രസിഡന്റ് കെ എം കുഞ്ഞഹമ്മദ് മദനി, വെളിച്ചം പഠന പദ്ധതി ചെയർമാൻ അബ്ദുൽ കരീം സുല്ലമി, പരീക്ഷാ കൺട്രോളർ ടി പി ഹുസൈൻ കോയ, കൺവീനർ അയ്യൂബ് എടവനക്കാട്, കെഎൻഎം മർകസുദ്ദഅവ കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡന്റ് അഡ്വ. പി കുഞ്ഞഹമ്മദ്, ജോ. സെക്രട്ടറി ലത്വീഫ് പുതുപ്പണം, എംജിഎം ജില്ലാ സെക്രട്ടറി ആരിഫ ടീച്ചർ, എംഎസ്എം ജില്ലാ സെക്രട്ടറി അമീൻ ഷാ കുറ്റ്യാടി, ഐജിഎം ജില്ലാ സെക്രട്ടറി ആയിഷ ഹുദ, അബ്ബാസ് സുല്ലമി, റിഹാസ് പുലാമന്തോൾ, മഠത്തിൽ അബ്ദുറഹിമാൻ, എൻ പി മൂസ, നെല്ലോളി അബ്ദുറഹിമാൻ , ബഷീർ വള്ളിയോത്ത്, ടി വി മജീദ് മാസ്റ്റർ, കെ കെ അഹ്മദ് മാസ്റ്റർ, സഅദ് കടലൂർ, ഡോ. അൻവർ സാദത്ത്, ഷരീഫ് കോട്ടക്കൽ എന്നിവർ ഉദ്ഘാന സെഷനിൽ സംസാരിച്ചു.
അബ്ദുലത്വീഫ് കരുമ്പുലാക്കൽ, നൗഷാദ് കാക്കവയൽ, അബ്ദുസ്സത്താർ ഫാറൂഖി, ഷാനിഫ് വാഴക്കാട്, കുഞ്ഞി മുഹമ്മദ് മദനി അത്താണിക്കൽ, ഷറഫുദ്ധീൻ കടലുണ്ടി, റാഫി പേരാമ്പ്ര, മിസ്ബാഹ് ഫാറൂഖി, നജീബ് തവനൂർ, അൻഷാദ് പന്തലിങ്ങൽ, നദ നസ്റിൻ, നവാസ് അൻവാരി, ഇല്യാസ് മോങ്ങം, ഡോ. റജുൽ ഷാനിസ്, റഷീദലി കുറ്റ്യാടി, മുഹമ്മദ് അസീം ജാർഖണ്ഡ്, ഷാനവാസ് പേരാമ്പ്ര, റഫീഖ് നല്ലളം, ജിസാർ ഐ, ഷാനവാസ് വിപി, ആസിഫ് പുളിക്കൽ, ഫാസിൽ ആലുക്കൽ, ഡോ. അഹ്മദ് സാബിത്ത്, അദീബ് പൂനൂര് എന്നിവർ വ്യത്യസ്ത വിഷയങ്ങളിൽ സംസാരിച്ചു.