മുസ്ലിം പാർട്ടികളുടെ രാഷ്ട്രീയ ലക്ഷ്യം തെറ്റിപോകരുത്- ഐ എസ് എം
കോഴിക്കോട്: മുസ്‌ലിം സമുദായത്തിന്റെ പ്രശ്നങ്ങളും ആവശ്യങ്ങളും പരിഗണിച്ചു കൊണ്ടുവേണം മുസ്‌ലിം രാഷ്ട്രീയ പാർട്ടികൾ അജണ്ടകൾ ആവിഷ്കരിക്കേണ്ടതും നിലപാടുകളെടുക്കേണ്ടതെന്നും ഐ.എസ്.എം സംസ്ഥാന സമിതി രണ്ടു ദിവസമായി സംഘടിപ്പിച്ച ഇന്റർനാഷണൽ കൊളോക്കിയം അഭിപ്രായപ്പെട്ടു.
താത്കാലിക അധികാര ലബ്ധിയെന്നതിലുപരി രാജ്യത്തെ മതേതര രാഷ്ട്രീയത്തിന്റെ ഭാവി നിലനിർത്തുന്നതിനും മുസ്‌ലിം സമുദായത്തിന്റെ അഭിമാനകരമായ അസ്ഥിത്വം ഉയർത്തിപ്പിടിക്കുന്നതിനും ഉപയുക്തമാകുന്ന രാഷ്ട്രീയ കൂട്ടുകെട്ടുകളാണ് സ്വീകരിക്കേണ്ടത്. രാഷ്ട്രീയ പ്രവർത്തനം സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളിൽ പരിമിതപ്പെടുന്നുണ്ടോയെന്ന് ഗൗരവകരമായി ആലോചിക്കണം.
ജാതി സെൻസസ് അടിസ്ഥാന ആവശ്യമായി ഉയർത്തിക്കൊണ്ടുവരാൻ മുസ്‌ലിം രാഷ്ട്രീയ നേതൃത്യം ആർജ്ജവം കാണിക്കണമെന്നും കൊളോക്കിയം അഭിപ്രായപ്പെട്ടു. എം.ജി യൂനിവേര്‍സിറ്റി സ്കൂള്‍ ഓഫ് ഗാന്ധിയന്‍ സ്റ്റഡീസ് പ്രൊഫസര്‍ ഡോ. എം.എച്ച് ഇല്യാസ് സമാപന ഭാഷണം നടത്തി.
എ അബ്ദുൽ ഹമീദ് മദീനി, ഡോ. ഇല്ല്യാസ് മൗലവി, അലി പത്തനാപുരം, അനസ് എടവനക്കാട്, ഡോ. സുഫ് യാൻ അബ്ദുസ്സത്താർ, സി.കെ റജീഷ്, വി.എ.എം അഷ്റഫ്, ഡോ. അഷ്റഫ് കൽപ്പറ്റ, ഡോ. ഹിഷാമുൽ വഹാബ്, സി.ടി ആയിഷ, ഡോ. ഇസ്മാഈൽ കരിയാട്, ഡോ. മൻസൂർ ഒതായി, സയ്യിദ് സാബിഖ് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. സഹൽ മുട്ടിൽ, അയ്യൂബ് എടവനക്കാട്, ഷംസുദ്ധീൻ പാലക്കോട്, ജിസാർ ഇട്ടോളി, ഇബ്രാഹിം മദനി, ജിസാർ ഐ, ഡോ. യൂനുസ് ചെങ്ങര, നജീബ് തവനൂർ, സഅദ് കൊല്ലം, ഡോ. അൻവർ സാദത്ത്, ഡോ. മൻസൂർ അമീൻ, ടി.കെ.എൻ ഹാരിസ്, ഡോ. അഹ് മദ് സാബിത്ത്, ഫാസിൽ ആലുക്കൽ, നസൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.