തെരഞ്ഞെടുപ്പ് വിജയത്തിനായി വർഗീയത ഉപയോഗിക്കുന്നത് ഖേദകരം

തെരഞ്ഞെടുപ്പ് വിജയത്തിനായി വർഗീയത ഉപയോഗിക്കുന്നത് ഖേദകരം post thumbnail image

ആലപ്പുഴ: തെരഞ്ഞെടുപ്പ് വിജയത്തിനായി മതത്തെ കൂട്ടുപിടിക്കുന്നതും വർഗീയ കാർഡ് പുറത്തിറക്കുന്നതും കഴിവുകെട്ടവരുടെ അടയാളമാണെന്ന് ഐഎസ്എം സംസ്ഥാന കൗൺസിൽ വിലയിരുത്തി. താൽകാലിക വിജയം കൈവരിക്കുന്നതിനപ്പുറത്ത് സാമൂഹിക ബന്ധങ്ങളിൽ ഇത് വലിയ വിള്ളലുകൾ സൃഷ്ടിക്കും. മതത്തെ രാഷ്ട്രീയത്തിൽ കൂട്ടിച്ചേർക്കാൻ ശ്രമിക്കുന്ന സംഘ്പരിവാര കക്ഷികളുടെ എതിർപക്ഷത്താണെന്ന് അവകാശപ്പെടുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ സമാന വഴിയന്വേഷിക്കുന്നത് ലജ്ജിപ്പിക്കുന്നതാണ്. സാമൂഹിക നീതി വിഭാവനം ചെയ്യുകയും ആവശ്യാനുസരണം ധ്രുവീകരണത്തിന് വിത്തുപാകുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണ്. മതത്തെ മാത്രം മുൻനിർത്തി പൊതുതെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന പ്രധാനമന്ത്രിയുടെ നിലവാരത്തിലേക്ക് അധഃപതിക്കരുത്. പത്ത് വർഷം ഭരിച്ചിട്ടും വോട്ട് പിടിക്കാൻ വർഗീയത പറയേണ്ടി വരുന്നത് ഗതികേടാണ്. തൊഴിലില്ലായ്മ, വിലക്കയറ്റം, കർഷകർ അനുഭവിക്കുന്ന പ്രശ്നങ്ങൾ, മത-ജാതി ന്യൂനപക്ഷങ്ങളുടെ അസ്തിത്വ പ്രതിസന്ധി, യുവാക്കളുടെ വിദേശ പാലായനം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യാനും രാഷ്ട്രീയവും വികസനവും മുൻനിർത്തി തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനുമുള്ള ആർജവം രാഷ്ട്രീയ പാർട്ടികൾ സ്വീകരിക്കണമെന്ന് ഐഎസ്എം ആവശ്യപ്പെട്ടു.

ആലപ്പുഴ മസ്ജിദ് റഹ്മ യിൽ വെച്ച് നടന്ന സംസ്ഥാന കൗൺസിൽ കെ.എന്‍.എം മർകസുദഅ് വ സൗത്ത് സോൺ ജനറൽ സെക്രട്ടറി സലിം കരുന്നാഗപ്പിള്ളി ഉദ്ഘാടനം നിർവ്വഹിച്ചു. ഐ.എസ്.എം കേരള സംസ്ഥാന പ്രസിഡൻ്റ് സഹൽ മുട്ടിൽ അദ്ധ്യക്ഷത വഹിച്ചു. സൗത്ത് സോൺ ട്രഷറർ എ.പി.നൗഷാദ്, ഷിയാസ് സലഫി, ഡോ: അൻവർ സാദത്ത്, ആലപ്പുഴ മണ്ഡലം സെക്രട്ടറി കലാമുദ്ദീൻ, ശരീഫ് കോട്ടക്കൽ, മുഹ്സിൻ തൃപ്പനച്ചി, റഫീഖ് നല്ലളം, ജിസാർ ഇട്ടോളി, മിറാഷ് കോഴിക്കോട്, അയ്യൂബ് എടവനക്കാട്, ജൗഹർ അയനിക്കോട്, ഫാസിൽ ആലുക്കൽ,  നവാസ് അൻവാരി, ഹബീബ് നീരോൽപ്പാലം, ഹാസിൽ മുട്ടിൽ, ഫാദിൽ കോഴിക്കോട്,ലത്തീഫ് മംഗലശ്ശേരി, ഹാരിസ് ടി. കെ. എൻ. ബുറാഷിൻ എറണാകുളം, മുഹ്സിൻ കൊടുങ്ങല്ലൂർ, അദീബ് പൂനൂർ, സഹദ് കൊല്ലം , അനീസ് തിരുവനന്തപുരം, അമീർ ഹാദി,  അക്ബർ മദനി, അനസ് കായംകുളം  തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Related Post

ഇസ്‌ലാഹ്: വ്യതിയാനങ്ങൾ, വസ്തുതകൾഇസ്‌ലാഹ്: വ്യതിയാനങ്ങൾ, വസ്തുതകൾ

കോഴിക്കോട് : നവോത്ഥാനത്തിൻ്റെ മുഖം മൂടിയണിഞ്ഞ് അന്ധവിശ്വാസം പ്രചരിപ്പിക്കുന്നവരുടെ പൊയ്മുഖം വലിച്ചു കീറണമെന്ന് ഐ എസ് എം സംസ്ഥാന കമ്മിറ്റി “ഇസ്‌ലാഹ്: വ്യതിയാനങ്ങൾ, വസ്തുതകൾ” എന്ന വിഷയത്തിൽ കോഴിക്കോട് ടൗൺഹാളിൽ സംഘടിപ്പിച്ച ആദർശപഠന സമ്മേളനം ആവശ്യപ്പെട്ടു.’കാലം തേടുന്ന ഇസ്‌ലാഹ്’ എന്ന പ്രമേയത്തിൽ

സുസ്ഥിരവികസനത്തിന് ദൈവീക വിഭവവിനിയോഗ സാക്ഷരത ആര്‍ജ്ജിക്കണംസുസ്ഥിരവികസനത്തിന് ദൈവീക വിഭവവിനിയോഗ സാക്ഷരത ആര്‍ജ്ജിക്കണം

കോഴിക്കോട് : ദൈവീകവിഭവങ്ങളുടെ വ്യവസ്ഥാപിതവും ആനുപാതികവുമായ വിതരണക്രമം പ്രകൃതിയുടെ നിലനില്‍പ്പിന് അനിവാര്യമാണെന്നും വിഭവവിനിയോഗത്തിലെ സൂക്ഷ്മത പ്രകൃതി സന്തുലനത്തെ ബലപ്പെടുത്തുമെന്നും ഐ എസ് എം സംസ്ഥാന സമിതി കോഴിക്കോട് ജെ ഡി ടി കാമ്പസില്‍ സംഘടിപ്പിച്ച ഖുര്‍ആന്‍  വെളിച്ചം അന്താരാഷ്ട്ര പഠനപദ്ധതി സംസ്ഥാനതല

അൽ മീസാൻ ഇക്കോ സമ്മിറ്റ്  അൽ മീസാൻ ഇക്കോ സമ്മിറ്റ്  

വരുംതലമുറയെ പരിഗണിക്കാതെ മനുഷ്യജീവിതം എളുപ്പമാവില്ല – ഇക്കോ സമ്മിറ്റ്. വരുംതലമുറയെ പരിഗണിക്കാതെ മനുഷ്യജീവിതം എളുപ്പമാവില്ലെന്നും പരിസ്ഥിതിയെ ഉപയോഗിക്കുന്നതിൽ സുസ്ഥിരമായ നയങ്ങൾ മുഖവിലക്കെടുക്കണമെന്നും ബ്രദർനാറ്റ് ഇക്കോ സമ്മിറ്റ് അഭിപ്രായപ്പെട്ടു. എല്ലാ വിശ്വാസങ്ങളും പരിസ്ഥിതിയെ സംരക്ഷിക്കുവാൻ ആഹ്വാനം ചെയ്യുന്നുണ്ട്. പരിസ്ഥിതിയും വിശ്വാസവും സമന്വയിപ്പിച്ചുകൊണ്ടുള്ള ഐക്യരാഷ്ട്ര