ഐ എസ് എം സൗഹൃദ ഇഫ്താർ

ഐ എസ് എം സൗഹൃദ ഇഫ്താർ post thumbnail image

ഭരണഘടന മൂല്യങ്ങൾ നിലനിർത്തുവാൻ മതേതര ചേരിയെ ശക്തിപ്പെടുത്തണമെന്നു ഐഎസ് സൗഹൃദ ഇഫ്താർ സംഗമം ആവശ്യപ്പെട്ടു. സുതാര്യമായ ജനാധിപത്യ പ്രക്രിയ ഉറപ്പാക്കുന്നതിനായി രാജ്യത്തെ യുവജനങ്ങൾ ജാഗ്രത പുലർത്തണം. വിഭാഗീയ – ധ്രുവീകരണ ശ്രമങ്ങളെ ഒറ്റക്കെട്ടായി ചെറുക്കണമെന്നും ഇഫ്താർ സംഗമം ആവശ്യപ്പെട്ടു.

വിവിധ യുവജന സംഘടനാ പ്രതിനിധികൾക്കായി ഐ എസ് എം സംഘടിപ്പിച്ച സൗഹൃദ ഇഫ്താര്‍ ഷാഫി പറമ്പില്‍ എം.എല്‍.എ ഉത്ഘാടനം ചെയ്തു, ഐ.എസ്.എം സംസ്ഥാന പ്രസിഡന്റ് സഹല്‍ മുട്ടില്‍ അധ്യക്ഷത വഹിച്ച സംഗമത്തില്‍  കെ പി നൗഷാദ്, റിജിൽ മാക്കുറ്റി, കെ എം അഭിജിത്ത് (യൂത്ത് കോണ്‍ഗ്രസ്), ടി.പി.ജിശാൻ  (യൂത്ത് ലീഗ്),  സി ടി ശുഹൈബ് (സോളിഡാരിറ്റി), ഒ.പി.റഷീദ് (എന്‍.വൈ.എല്‍),ആര്‍.കെ.ഷാഫി (എം.ഇ.എസ് യൂത്ത് വിംഗ്), അന്‍ഫസ്  (വിസ്ഡം യൂത്ത് വിംഗ്), ആദില്‍ നസീഫ് മങ്കട (എം.എസ്.എം), റുക്സാന വാഴക്കാട് (എം.ജി.എം),   കെ.എന്‍.എം മര്‍കസുദ്ധഅവ സംസ്ഥാന സെക്രട്ടറിമാരായ  കെ.പി.സകരിയ്യ,  ഫൈസല്‍ നന്മണ്ട, ഐ.സ്.എം സംസ്ഥാന ജന സെക്രട്ടറി ഡോ.അന്‍വര്‍ സാദത്ത്‌, ഡോ.സുഫ്‌യാന്‍ അബ്ദുസത്താര്‍, ഫാദില്‍ റഹ്മാന്‍  തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Related Post

ക്യൂ എൽ എസ് വാർഷിക പരീക്ഷകൾ പൂർത്തിയായിക്യൂ എൽ എസ് വാർഷിക പരീക്ഷകൾ പൂർത്തിയായി

പുതിയ അഡ്മിഷൻ ഉടൻ ആരംഭിക്കും കോഴിക്കോട്: വ്യവസ്ഥാപിതമായ ഖുർആൻ പഠന സംവിധാനം ഒരുക്കുന്ന ഖുർആൻ ലേണിംഗ് സ്കൂളിൻ്റെ വാർഷിക പരീക്ഷകൾ സമയബന്ധിതമായി പൂർത്തീകരിച്ചു. ഐ എസ് എം സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ വർഷങ്ങളായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഖുർആൻ പഠന സംവിധാനമാണ് ക്യൂ എൽ

കേരള പോലീസിനെ സോഷ്യൽ ഓഡിറ്റിന് വിധേയമാക്കണംകേരള പോലീസിനെ സോഷ്യൽ ഓഡിറ്റിന് വിധേയമാക്കണം

കേരള പോലീസിന്റെ സംഘപരിവാർ വിധേയത്വം കൂടുതൽ വ്യക്തമാകുന്ന സമകാലിക സാഹചര്യത്തിൽ പോലീസ് സേനയിലെ മുസ്ലിം വിരുദ്ധർക്കെതിരെ നടപടി സ്വീകരിക്കാൻ കേരള സർക്കാർ തയ്യാറകണമെന്ന് ഐ എസ് എം ലീഡേർസ് കോൺഫറൻസ് ആവശ്യപ്പെട്ടു.

ഇസ്‌ലാഹ്: വ്യതിയാനങ്ങൾ, വസ്തുതകൾഇസ്‌ലാഹ്: വ്യതിയാനങ്ങൾ, വസ്തുതകൾ

കോഴിക്കോട് : നവോത്ഥാനത്തിൻ്റെ മുഖം മൂടിയണിഞ്ഞ് അന്ധവിശ്വാസം പ്രചരിപ്പിക്കുന്നവരുടെ പൊയ്മുഖം വലിച്ചു കീറണമെന്ന് ഐ എസ് എം സംസ്ഥാന കമ്മിറ്റി “ഇസ്‌ലാഹ്: വ്യതിയാനങ്ങൾ, വസ്തുതകൾ” എന്ന വിഷയത്തിൽ കോഴിക്കോട് ടൗൺഹാളിൽ സംഘടിപ്പിച്ച ആദർശപഠന സമ്മേളനം ആവശ്യപ്പെട്ടു.’കാലം തേടുന്ന ഇസ്‌ലാഹ്’ എന്ന പ്രമേയത്തിൽ