ഇസ്‌ലാഹ്: വ്യതിയാനങ്ങൾ, വസ്തുതകൾ

ഇസ്‌ലാഹ്: വ്യതിയാനങ്ങൾ, വസ്തുതകൾ post thumbnail image

കോഴിക്കോട് : നവോത്ഥാനത്തിൻ്റെ മുഖം മൂടിയണിഞ്ഞ് അന്ധവിശ്വാസം പ്രചരിപ്പിക്കുന്നവരുടെ പൊയ്മുഖം വലിച്ചു കീറണമെന്ന് ഐ എസ് എം സംസ്ഥാന കമ്മിറ്റി “ഇസ്‌ലാഹ്: വ്യതിയാനങ്ങൾ, വസ്തുതകൾ” എന്ന വിഷയത്തിൽ കോഴിക്കോട് ടൗൺഹാളിൽ സംഘടിപ്പിച്ച ആദർശപഠന സമ്മേളനം ആവശ്യപ്പെട്ടു.’കാലം തേടുന്ന ഇസ്‌ലാഹ്’ എന്ന പ്രമേയത്തിൽ കെ എൻ എം മർകസുദ്ദഅവ സംസ്ഥാന കമ്മിറ്റി നടത്തിവരുന്ന ത്രൈമാസ കാമ്പയിൻ്റെ ഭാഗമായാണ് ആദർശപഠന സമ്മേളനം സംഘടിപ്പിച്ചത്.

ഇസ്‌ലാമിൻ്റെ അടിസ്ഥാനപ്രമാണങ്ങൾ തള്ളിക്കളഞ്ഞ ജിന്ന് സേവ, പിശാചിനെ അടിച്ചിറക്കൽ, മാരണം തുടങ്ങിയ അന്ധവിശ്വാസങ്ങൾ പുനരുജീവിപ്പിച്ച് മുസ്ലിം സമുദായത്തെ യാഥാസ്ഥിതികതയിലേക്ക് തിരിച്ചു തെളിക്കുന്നവർ സമൃദായത്തിൻ്റെ ശത്രുക്കളാണ്. അറബിയിലെഴുതിയതൊക്കെ പ്രമാണങ്ങളാണെന്ന് പ്രചരിപ്പിക്കുകയും വിശുദധ ഖ്യർആനിൻ്റെ അധ്യാപനങ്ങളെ തമസ്കരിക്കുകയും ചെയ്തു കൊണ്ടാണ് യാഥാസ്ഥിതികതയിലേക്ക് തിരിച്ചു തെളിക്കുന്നത്. അന്ധവിശ്വാസങ്ങൾ പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും നവോത്ഥാന പാരമ്പര്യം അവകാശപ്പെടുകയും ചെയ്യുന്ന ഇരട്ടമുഖങ്ങളെ ഇസ്‌ലാഹീ കേരളം തിരിച്ചറിയുന്നുണ്ടെന്നും സംഗമം വ്യക്തമാക്കി.

കെ എൻ എം മർകസുദ്ദഅവ സംസ്ഥാന സെക്രട്ടറി കെ പി സകരിയ്യ സമ്മേളനം ഉദ്ഘാടനം ചെയ്തു.ഐ എസ് എം സംസ്ഥാന വൈസ് പ്രസിഡൻ്റ് ഡോ. സുഫ് യാൻ അബ്ദുസ്സത്താർ അധ്യക്ഷത വഹിച്ചു. അലി മദനി മൊറയൂർ, കെ എൻ എം മർകസുദ്ദഅവ സംസ്ഥാന സെക്രട്ടറി അബ്ദുല്ലത്തീഫ് കരുമ്പുലാക്കൽ, ഐ എസ് എം സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. കെ ടി അൻവർ സാദത്ത്, ഫാദിൽ പന്നിയങ്കര എന്നിവർ പ്രസംഗിച്ചു. KNM മർകസുദ്ദഅവ സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ പി അബ്ദുറഹമാൻ സുല്ലമി, അബ്ദുസ്സലാം പുത്തൂർ, പി ടി അബ്ദുൽ മജീദ് സുല്ലമി, ഷരീഫ് കോട്ടക്കൽ, ജിസാർ ഇട്ടോളി എന്നിവർ പ്രസീഡിയം നിയന്ത്രിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Related Post

ക്യൂ എൽ എസ് വാർഷിക പരീക്ഷകൾ പൂർത്തിയായിക്യൂ എൽ എസ് വാർഷിക പരീക്ഷകൾ പൂർത്തിയായി

പുതിയ അഡ്മിഷൻ ഉടൻ ആരംഭിക്കും കോഴിക്കോട്: വ്യവസ്ഥാപിതമായ ഖുർആൻ പഠന സംവിധാനം ഒരുക്കുന്ന ഖുർആൻ ലേണിംഗ് സ്കൂളിൻ്റെ വാർഷിക പരീക്ഷകൾ സമയബന്ധിതമായി പൂർത്തീകരിച്ചു. ഐ എസ് എം സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ വർഷങ്ങളായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഖുർആൻ പഠന സംവിധാനമാണ് ക്യൂ എൽ

കേരള പോലീസിനെ സോഷ്യൽ ഓഡിറ്റിന് വിധേയമാക്കണംകേരള പോലീസിനെ സോഷ്യൽ ഓഡിറ്റിന് വിധേയമാക്കണം

കേരള പോലീസിന്റെ സംഘപരിവാർ വിധേയത്വം കൂടുതൽ വ്യക്തമാകുന്ന സമകാലിക സാഹചര്യത്തിൽ പോലീസ് സേനയിലെ മുസ്ലിം വിരുദ്ധർക്കെതിരെ നടപടി സ്വീകരിക്കാൻ കേരള സർക്കാർ തയ്യാറകണമെന്ന് ഐ എസ് എം ലീഡേർസ് കോൺഫറൻസ് ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പ് വിജയത്തിനായി വർഗീയത ഉപയോഗിക്കുന്നത് ഖേദകരംതെരഞ്ഞെടുപ്പ് വിജയത്തിനായി വർഗീയത ഉപയോഗിക്കുന്നത് ഖേദകരം

ആലപ്പുഴ: തെരഞ്ഞെടുപ്പ് വിജയത്തിനായി മതത്തെ കൂട്ടുപിടിക്കുന്നതും വർഗീയ കാർഡ് പുറത്തിറക്കുന്നതും കഴിവുകെട്ടവരുടെ അടയാളമാണെന്ന് ഐഎസ്എം സംസ്ഥാന കൗൺസിൽ വിലയിരുത്തി. താൽകാലിക വിജയം കൈവരിക്കുന്നതിനപ്പുറത്ത് സാമൂഹിക ബന്ധങ്ങളിൽ ഇത് വലിയ വിള്ളലുകൾ സൃഷ്ടിക്കും. മതത്തെ രാഷ്ട്രീയത്തിൽ കൂട്ടിച്ചേർക്കാൻ ശ്രമിക്കുന്ന സംഘ്പരിവാര കക്ഷികളുടെ എതിർപക്ഷത്താണെന്ന്