ന്യൂനപക്ഷ വേട്ടയിൽ മൗനം വെടിയണം

ന്യൂനപക്ഷ വേട്ടയിൽ മൗനം വെടിയണം post thumbnail image

കോഴിക്കോട്: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നടമാടിക്കൊണ്ടിരിക്കുന്ന ന്യൂനപക്ഷ വേട്ടയ്ക്കെതിരെ മതേതര രാഷ്ട്രീയ പാർട്ടികൾ രംഗത്ത് വരണമെന്ന് ഐ എസ് എം ആവശ്യപ്പെട്ടു. ഇന്ത്യ മുന്നണിയിലെ കോൺഗ്രസ് ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ ഈ കാര്യത്തിൽ ശക്തമായി ഇടപെടണം. ഇസ്ലാമോബിയ വളർത്തി ആൾക്കൂട്ട കൊലപാതകങ്ങൾക്ക് ന്യായം ചമക്കുന്നതിനെ അംഗീകരിക്കാനാവില്ല.

പശുവിന്റെ പേരിലുള്ള ആൾക്കൂട്ട ആക്രമണങ്ങൾക്കെതിരെ  ശക്തമായ നിയമ നടപടികൾ സ്വീകരിക്കാൻ ഭരണകൂടം തയ്യാറാവണമെന്നും മതേതര ഇന്ത്യയിലെ ന്യൂനപക്ഷ സുരക്ഷ ഉറപ്പ് വരുത്തുന്നതിൽ ഭരണ-  പ്രതിപക്ഷ കക്ഷികളുടെ സജീവ ജാഗ്രത ഉണ്ടാകണമെന്നും ഐഎസ്എം സംസ്ഥാന എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു.

കോഴിക്കോട് വെച്ച് നടന്ന ഐ.എസ്.എം സംസ്ഥാന എക്സിക്യുട്ടീവ്‌ കെ.എന്‍.എം മർകസുദഅ് വ സംസ്ഥാന സെക്രട്ടറി കെ.പി.സകരിയ്യ ഉദ്ഘാടനം നിർവ്വഹിച്ചു. ഐ.എസ്.എം കേരള സംസ്ഥാന പ്രസിഡൻ്റ് സഹൽ മുട്ടിൽ അദ്ധ്യക്ഷത വഹിച്ചു. ഡോ: അൻവർ സാദത്ത്, ശരീഫ് കോട്ടക്കൽ, ഡോ. സുഫ് യാൻ അബ്ദുസ്സത്താർ, മുഹ്സിൻ തൃപ്പനച്ചി, അയ്യൂബ് എടവനക്കാട്, ജിസാർ ഇട്ടോളി, യൂനുസ് ചെങ്ങര, മുഹമ്മദ് മിറാഷ്, നസീം മടവൂർ, ഡോ. റജുൽ ഷാനിസ്, ഹാസിൽ മുട്ടിൽ, ഫാദിൽ കോഴിക്കോട്, ബുറാഷിൻ എറണാകുളം, ഹീബീബ് നിരോൽപ്പാലം, നിയാസ് രണ്ടത്താണി,അദീബ് പൂനൂർ, സഹദ് കൊല്ലം തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Related Post

ഇസ്‌ലാഹ്: വ്യതിയാനങ്ങൾ, വസ്തുതകൾഇസ്‌ലാഹ്: വ്യതിയാനങ്ങൾ, വസ്തുതകൾ

കോഴിക്കോട് : നവോത്ഥാനത്തിൻ്റെ മുഖം മൂടിയണിഞ്ഞ് അന്ധവിശ്വാസം പ്രചരിപ്പിക്കുന്നവരുടെ പൊയ്മുഖം വലിച്ചു കീറണമെന്ന് ഐ എസ് എം സംസ്ഥാന കമ്മിറ്റി “ഇസ്‌ലാഹ്: വ്യതിയാനങ്ങൾ, വസ്തുതകൾ” എന്ന വിഷയത്തിൽ കോഴിക്കോട് ടൗൺഹാളിൽ സംഘടിപ്പിച്ച ആദർശപഠന സമ്മേളനം ആവശ്യപ്പെട്ടു.’കാലം തേടുന്ന ഇസ്‌ലാഹ്’ എന്ന പ്രമേയത്തിൽ

ഇടയാള സങ്കൽപം പൗരോഹിത്യ ചൂഷണംഇടയാള സങ്കൽപം പൗരോഹിത്യ ചൂഷണം

പ്രപഞ്ച സ്രഷ്ടാവിനോട് അടുക്കാൻ ഇടയാളൻമാരെ ആവശ്യമുണ്ടെന്ന് പ്രചരിപ്പിക്കുന്നത് പൗരോഹിത്യ ചൂഷണത്തിന് വേണ്ടിയാണെന്നും മതത്തിലുള ആത്മവിശ്വാസക്കുറവാണ് അതിലൂടെ പ്രകടിപ്പിക്കുന്നതെന്നും ഐഎസ്എം സംസ്ഥാന സംഗമം  അഭിപ്രായപ്പെട്ടു. പരാശ്രയ മുക്തനായ ഏകദൈവത്തെയാണ് ഇസ്ലാം പരിചയപ്പെടുത്തുന്നത്. എല്ലാറ്റിനും കഴിവുള്ള ഈ ദൈവത്തിലേക്ക് അടുക്കാൻ മധ്യവർത്തികളുടെ ആവശ്യമുണ്ടെന്ന് പ്രചരിപ്പിക്കുന്നത്

ഇന്റർനാഷണൽ കൊളോക്കിയത്തിന് ഉജ്ജ്വല സമാപനംഇന്റർനാഷണൽ കൊളോക്കിയത്തിന് ഉജ്ജ്വല സമാപനം

മുസ്‌ലിം പാർട്ടികളുടെ രാഷ്ട്രീയ ലക്ഷ്യം തെറ്റിപോകരുത്- ഐ എസ് എം കോഴിക്കോട്: മുസ്‌ലിം സമുദായത്തിന്റെ പ്രശ്നങ്ങളും ആവശ്യങ്ങളും പരിഗണിച്ചു കൊണ്ടുവേണം മുസ്‌ലിം രാഷ്ട്രീയ പാർട്ടികൾ അജണ്ടകൾ ആവിഷ്കരിക്കേണ്ടതും നിലപാടുകളെടുക്കേണ്ടതെന്നും ഐ.എസ്.എം സംസ്ഥാന സമിതി രണ്ടു ദിവസമായി സംഘടിപ്പിച്ച ഇന്റർനാഷണൽ കൊളോക്കിയം അഭിപ്രായപ്പെട്ടു.