പ്രപഞ്ച സ്രഷ്ടാവിനോട് അടുക്കാൻ ഇടയാളൻമാരെ ആവശ്യമുണ്ടെന്ന് പ്രചരിപ്പിക്കുന്നത് പൗരോഹിത്യ ചൂഷണത്തിന് വേണ്ടിയാണെന്നും മതത്തിലുള ആത്മവിശ്വാസക്കുറവാണ് അതിലൂടെ പ്രകടിപ്പിക്കുന്നതെന്നും ഐഎസ്എം സംസ്ഥാന സംഗമം അഭിപ്രായപ്പെട്ടു.
പരാശ്രയ മുക്തനായ ഏകദൈവത്തെയാണ് ഇസ്ലാം പരിചയപ്പെടുത്തുന്നത്. എല്ലാറ്റിനും കഴിവുള്ള ഈ ദൈവത്തിലേക്ക് അടുക്കാൻ മധ്യവർത്തികളുടെ ആവശ്യമുണ്ടെന്ന് പ്രചരിപ്പിക്കുന്നത് വങ്കത്തമാണ്.
നേരിട്ട് പടച്ചോനോട് പ്രാർഥിക്കാനാണ് ഇസ്ലാമിക പ്രമാണങ്ങൾ പഠിപ്പിക്കുന്നത്. ഈ അധ്യാപനമാണ് വിശ്വാസികൾ ജീവിതത്തിൽ പുലർത്തുന്നത്. ഈ ആദർശ പ്രഖ്യാപനം പരിഹസമാണെന്ന് കരുതുന്നവർ വിശ്വാസപരമായി ഗുരുതരമായ പിഴവാണ് ഇപ്പോഴും പ്രചരിപ്പിക്കുന്നത്. ഇത്തരം പ്രചരണങ്ങൾ നടത്തുന്നവർ തെറ്റ് തിരുത്തണമെന്നും സംഗമം ആവശ്യപ്പെട്ടു.
പഠന സംഗമം കെ എൻ എം മർകസുദ്ദഅവ ജനറൽ സെക്രട്ടറി സി പി ഉമർ സുല്ലമി ഉദ്ഘാടനം ചെയ്തു. ഐ എസ് എം ജനറൽ സെക്രട്ടറി ഡോ. അൻവർ സാദത്ത് അധ്യക്ഷത വഹിച്ചു. അബ്ദുസ്സലാം മുട്ടിൽ, ഇബ്രാഹിം ബുസ്താനി,അബൂബക്കര്‍ മൗലവി പുളിക്കല്‍, സി.മമ്മു സാഹിബ്, ശരീഫ് കോട്ടക്കൽ, അബ്ദുൽ അസീസ് മാസ്റ്റർ, മുഹമ്മദലി ചുണ്ടക്കാടൻ, ബഷീർ മാസ്റ്റർ പുളിക്കൽ, അബ്ദുല്ലത്തീഫ് മംഗലശ്ശേരി എന്നിവർ സംസാരിച്ചു.