ക്യൂ എൽ എസ് വാർഷിക പരീക്ഷകൾ പൂർത്തിയായി

ക്യൂ എൽ എസ് വാർഷിക പരീക്ഷകൾ പൂർത്തിയായി post thumbnail image

പുതിയ അഡ്മിഷൻ ഉടൻ ആരംഭിക്കും

കോഴിക്കോട്: വ്യവസ്ഥാപിതമായ ഖുർആൻ പഠന സംവിധാനം ഒരുക്കുന്ന ഖുർആൻ ലേണിംഗ് സ്കൂളിൻ്റെ വാർഷിക പരീക്ഷകൾ സമയബന്ധിതമായി പൂർത്തീകരിച്ചു. ഐ എസ് എം സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ വർഷങ്ങളായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഖുർആൻ പഠന സംവിധാനമാണ് ക്യൂ എൽ എസ്. പത്ത് വർഷം കൊണ്ട് ഖുർആൻ ആശയം, ഗ്രാമർ, തജ് വീദ് പ്രകാരം  മുഴുവൻ പഠിച്ച് തീർക്കുന്ന രീതിയിലാണ് പാഠ്യപദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഒന്നാം വർഷം മുതൽ പത്താം വർഷം വരെയുള്ള പഠിതാക്കൾക്ക് വേണ്ടിയാണ് വാർഷിക പരീക്ഷ സംഘടിപ്പിച്ചത്. ഒരോ വർഷത്തെയും സിലബസ് പ്രകാരമുള്ള പരീക്ഷ ഓപ്പൺ ബുക്ക് മാതൃകയിലാണ് ഇത്തവണ നടന്നത്.

കേരളത്തിലെ വിവിധ ജില്ലകളിലായി നൂറോളം കേന്ദ്രങ്ങളിൽ പരീക്ഷ നടത്തിപ്പിന് ഐ എസ് എം ജില്ല സമിതികൾ നേതൃത്വം നൽകി. വ്യവസ്ഥാപിതമായി പരീക്ഷ നടത്തിയ QLS കൺവീനർമാരെയും അധ്യാപകരെയും ജില്ലാ സമിതികളെയും ഐ.എസ്.എം സംസ്ഥാന പ്രസിഡൻ്റ്  സഹൽ മുട്ടിലും ജനറൽ സെക്രട്ടറി ഡോ: അൻവർ സാദത്തും അഭിനന്ദനം അറിയിച്ചു. QLS കൺവീനർ മുഹ്സിൻ തൃപ്പനച്ചി, ജിസാർ ഇട്ടോളി , അയ്യൂബ് എടവനക്കാട്, ജാസിർ നന്മണ്ട, ഇൽയാസ് മോങ്ങം ,  സഹദ് ഇരിക്കൂർ, സജ്ജാദ് ഫാറൂഖി, ഹബീബ് നീരോൽപാലം,  തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Related Post

സുസ്ഥിരവികസനത്തിന് ദൈവീക വിഭവവിനിയോഗ സാക്ഷരത ആര്‍ജ്ജിക്കണംസുസ്ഥിരവികസനത്തിന് ദൈവീക വിഭവവിനിയോഗ സാക്ഷരത ആര്‍ജ്ജിക്കണം

കോഴിക്കോട് : ദൈവീകവിഭവങ്ങളുടെ വ്യവസ്ഥാപിതവും ആനുപാതികവുമായ വിതരണക്രമം പ്രകൃതിയുടെ നിലനില്‍പ്പിന് അനിവാര്യമാണെന്നും വിഭവവിനിയോഗത്തിലെ സൂക്ഷ്മത പ്രകൃതി സന്തുലനത്തെ ബലപ്പെടുത്തുമെന്നും ഐ എസ് എം സംസ്ഥാന സമിതി കോഴിക്കോട് ജെ ഡി ടി കാമ്പസില്‍ സംഘടിപ്പിച്ച ഖുര്‍ആന്‍  വെളിച്ചം അന്താരാഷ്ട്ര പഠനപദ്ധതി സംസ്ഥാനതല

ഇടയാള സങ്കൽപം പൗരോഹിത്യ ചൂഷണംഇടയാള സങ്കൽപം പൗരോഹിത്യ ചൂഷണം

പ്രപഞ്ച സ്രഷ്ടാവിനോട് അടുക്കാൻ ഇടയാളൻമാരെ ആവശ്യമുണ്ടെന്ന് പ്രചരിപ്പിക്കുന്നത് പൗരോഹിത്യ ചൂഷണത്തിന് വേണ്ടിയാണെന്നും മതത്തിലുള ആത്മവിശ്വാസക്കുറവാണ് അതിലൂടെ പ്രകടിപ്പിക്കുന്നതെന്നും ഐഎസ്എം സംസ്ഥാന സംഗമം  അഭിപ്രായപ്പെട്ടു. പരാശ്രയ മുക്തനായ ഏകദൈവത്തെയാണ് ഇസ്ലാം പരിചയപ്പെടുത്തുന്നത്. എല്ലാറ്റിനും കഴിവുള്ള ഈ ദൈവത്തിലേക്ക് അടുക്കാൻ മധ്യവർത്തികളുടെ ആവശ്യമുണ്ടെന്ന് പ്രചരിപ്പിക്കുന്നത്

അൽ മീസാൻ ഇക്കോ സമ്മിറ്റ്  അൽ മീസാൻ ഇക്കോ സമ്മിറ്റ്  

വരുംതലമുറയെ പരിഗണിക്കാതെ മനുഷ്യജീവിതം എളുപ്പമാവില്ല – ഇക്കോ സമ്മിറ്റ്. വരുംതലമുറയെ പരിഗണിക്കാതെ മനുഷ്യജീവിതം എളുപ്പമാവില്ലെന്നും പരിസ്ഥിതിയെ ഉപയോഗിക്കുന്നതിൽ സുസ്ഥിരമായ നയങ്ങൾ മുഖവിലക്കെടുക്കണമെന്നും ബ്രദർനാറ്റ് ഇക്കോ സമ്മിറ്റ് അഭിപ്രായപ്പെട്ടു. എല്ലാ വിശ്വാസങ്ങളും പരിസ്ഥിതിയെ സംരക്ഷിക്കുവാൻ ആഹ്വാനം ചെയ്യുന്നുണ്ട്. പരിസ്ഥിതിയും വിശ്വാസവും സമന്വയിപ്പിച്ചുകൊണ്ടുള്ള ഐക്യരാഷ്ട്ര