ഭരണഘടന മൂല്യങ്ങൾ നിലനിർത്തുവാൻ മതേതര ചേരിയെ ശക്തിപ്പെടുത്തണമെന്നു ഐഎസ് സൗഹൃദ ഇഫ്താർ സംഗമം ആവശ്യപ്പെട്ടു. സുതാര്യമായ ജനാധിപത്യ പ്രക്രിയ ഉറപ്പാക്കുന്നതിനായി രാജ്യത്തെ യുവജനങ്ങൾ ജാഗ്രത പുലർത്തണം. വിഭാഗീയ – ധ്രുവീകരണ ശ്രമങ്ങളെ ഒറ്റക്കെട്ടായി ചെറുക്കണമെന്നും ഇഫ്താർ സംഗമം ആവശ്യപ്പെട്ടു.
വിവിധ യുവജന സംഘടനാ പ്രതിനിധികൾക്കായി ഐ എസ് എം സംഘടിപ്പിച്ച സൗഹൃദ ഇഫ്താര്‍ ഷാഫി പറമ്പില്‍ എം.എല്‍.എ ഉത്ഘാടനം ചെയ്തു, ഐ.എസ്.എം സംസ്ഥാന പ്രസിഡന്റ് സഹല്‍ മുട്ടില്‍ അധ്യക്ഷത വഹിച്ച സംഗമത്തില്‍ കെ പി നൗഷാദ്, റിജിൽ മാക്കുറ്റി, കെ എം അഭിജിത്ത് (യൂത്ത് കോണ്‍ഗ്രസ്), ടി.പി.ജിശാൻ (യൂത്ത് ലീഗ്), സി ടി ശുഹൈബ് (സോളിഡാരിറ്റി), ഒ.പി.റഷീദ് (എന്‍.വൈ.എല്‍),ആര്‍.കെ.ഷാഫി (എം.ഇ.എസ് യൂത്ത് വിംഗ്), അന്‍ഫസ് (വിസ്ഡം യൂത്ത് വിംഗ്), ആദില്‍ നസീഫ് മങ്കട (എം.എസ്.എം), റുക്സാന വാഴക്കാട് (എം.ജി.എം), കെ.എന്‍.എം മര്‍കസുദ്ധഅവ സംസ്ഥാന സെക്രട്ടറിമാരായ കെ.പി.സകരിയ്യ, ഫൈസല്‍ നന്മണ്ട, ഐ.സ്.എം സംസ്ഥാന ജന സെക്രട്ടറി ഡോ.അന്‍വര്‍ സാദത്ത്, ഡോ.സുഫ്‌യാന്‍ അബ്ദുസത്താര്‍, ഫാദില്‍ റഹ്മാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.