തെരഞ്ഞെടുപ്പ് വിജയത്തിനായി വർഗീയത ഉപയോഗിക്കുന്നത് ഖേദകരം

തെരഞ്ഞെടുപ്പ് വിജയത്തിനായി വർഗീയത ഉപയോഗിക്കുന്നത് ഖേദകരം post thumbnail image

ആലപ്പുഴ: തെരഞ്ഞെടുപ്പ് വിജയത്തിനായി മതത്തെ കൂട്ടുപിടിക്കുന്നതും വർഗീയ കാർഡ് പുറത്തിറക്കുന്നതും കഴിവുകെട്ടവരുടെ അടയാളമാണെന്ന് ഐഎസ്എം സംസ്ഥാന കൗൺസിൽ വിലയിരുത്തി. താൽകാലിക വിജയം കൈവരിക്കുന്നതിനപ്പുറത്ത് സാമൂഹിക ബന്ധങ്ങളിൽ ഇത് വലിയ വിള്ളലുകൾ സൃഷ്ടിക്കും. മതത്തെ രാഷ്ട്രീയത്തിൽ കൂട്ടിച്ചേർക്കാൻ ശ്രമിക്കുന്ന സംഘ്പരിവാര കക്ഷികളുടെ എതിർപക്ഷത്താണെന്ന് അവകാശപ്പെടുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ സമാന വഴിയന്വേഷിക്കുന്നത് ലജ്ജിപ്പിക്കുന്നതാണ്. സാമൂഹിക നീതി വിഭാവനം ചെയ്യുകയും ആവശ്യാനുസരണം ധ്രുവീകരണത്തിന് വിത്തുപാകുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണ്. മതത്തെ മാത്രം മുൻനിർത്തി പൊതുതെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന പ്രധാനമന്ത്രിയുടെ നിലവാരത്തിലേക്ക് അധഃപതിക്കരുത്. പത്ത് വർഷം ഭരിച്ചിട്ടും വോട്ട് പിടിക്കാൻ വർഗീയത പറയേണ്ടി വരുന്നത് ഗതികേടാണ്. തൊഴിലില്ലായ്മ, വിലക്കയറ്റം, കർഷകർ അനുഭവിക്കുന്ന പ്രശ്നങ്ങൾ, മത-ജാതി ന്യൂനപക്ഷങ്ങളുടെ അസ്തിത്വ പ്രതിസന്ധി, യുവാക്കളുടെ വിദേശ പാലായനം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യാനും രാഷ്ട്രീയവും വികസനവും മുൻനിർത്തി തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനുമുള്ള ആർജവം രാഷ്ട്രീയ പാർട്ടികൾ സ്വീകരിക്കണമെന്ന് ഐഎസ്എം ആവശ്യപ്പെട്ടു.

ആലപ്പുഴ മസ്ജിദ് റഹ്മ യിൽ വെച്ച് നടന്ന സംസ്ഥാന കൗൺസിൽ കെ.എന്‍.എം മർകസുദഅ് വ സൗത്ത് സോൺ ജനറൽ സെക്രട്ടറി സലിം കരുന്നാഗപ്പിള്ളി ഉദ്ഘാടനം നിർവ്വഹിച്ചു. ഐ.എസ്.എം കേരള സംസ്ഥാന പ്രസിഡൻ്റ് സഹൽ മുട്ടിൽ അദ്ധ്യക്ഷത വഹിച്ചു. സൗത്ത് സോൺ ട്രഷറർ എ.പി.നൗഷാദ്, ഷിയാസ് സലഫി, ഡോ: അൻവർ സാദത്ത്, ആലപ്പുഴ മണ്ഡലം സെക്രട്ടറി കലാമുദ്ദീൻ, ശരീഫ് കോട്ടക്കൽ, മുഹ്സിൻ തൃപ്പനച്ചി, റഫീഖ് നല്ലളം, ജിസാർ ഇട്ടോളി, മിറാഷ് കോഴിക്കോട്, അയ്യൂബ് എടവനക്കാട്, ജൗഹർ അയനിക്കോട്, ഫാസിൽ ആലുക്കൽ,  നവാസ് അൻവാരി, ഹബീബ് നീരോൽപ്പാലം, ഹാസിൽ മുട്ടിൽ, ഫാദിൽ കോഴിക്കോട്,ലത്തീഫ് മംഗലശ്ശേരി, ഹാരിസ് ടി. കെ. എൻ. ബുറാഷിൻ എറണാകുളം, മുഹ്സിൻ കൊടുങ്ങല്ലൂർ, അദീബ് പൂനൂർ, സഹദ് കൊല്ലം , അനീസ് തിരുവനന്തപുരം, അമീർ ഹാദി,  അക്ബർ മദനി, അനസ് കായംകുളം  തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Related Post

ഇടയാള സങ്കൽപം പൗരോഹിത്യ ചൂഷണംഇടയാള സങ്കൽപം പൗരോഹിത്യ ചൂഷണം

പ്രപഞ്ച സ്രഷ്ടാവിനോട് അടുക്കാൻ ഇടയാളൻമാരെ ആവശ്യമുണ്ടെന്ന് പ്രചരിപ്പിക്കുന്നത് പൗരോഹിത്യ ചൂഷണത്തിന് വേണ്ടിയാണെന്നും മതത്തിലുള ആത്മവിശ്വാസക്കുറവാണ് അതിലൂടെ പ്രകടിപ്പിക്കുന്നതെന്നും ഐഎസ്എം സംസ്ഥാന സംഗമം  അഭിപ്രായപ്പെട്ടു. പരാശ്രയ മുക്തനായ ഏകദൈവത്തെയാണ് ഇസ്ലാം പരിചയപ്പെടുത്തുന്നത്. എല്ലാറ്റിനും കഴിവുള്ള ഈ ദൈവത്തിലേക്ക് അടുക്കാൻ മധ്യവർത്തികളുടെ ആവശ്യമുണ്ടെന്ന് പ്രചരിപ്പിക്കുന്നത്

ന്യൂനപക്ഷ വേട്ടയിൽ മൗനം വെടിയണംന്യൂനപക്ഷ വേട്ടയിൽ മൗനം വെടിയണം

കോഴിക്കോട്: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നടമാടിക്കൊണ്ടിരിക്കുന്ന ന്യൂനപക്ഷ വേട്ടയ്ക്കെതിരെ മതേതര രാഷ്ട്രീയ പാർട്ടികൾ രംഗത്ത് വരണമെന്ന് ഐ എസ് എം ആവശ്യപ്പെട്ടു. ഇന്ത്യ മുന്നണിയിലെ കോൺഗ്രസ് ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ ഈ കാര്യത്തിൽ ശക്തമായി ഇടപെടണം. ഇസ്ലാമോബിയ വളർത്തി ആൾക്കൂട്ട കൊലപാതകങ്ങൾക്ക്

ക്യൂ എൽ എസ് വാർഷിക പരീക്ഷകൾ പൂർത്തിയായിക്യൂ എൽ എസ് വാർഷിക പരീക്ഷകൾ പൂർത്തിയായി

പുതിയ അഡ്മിഷൻ ഉടൻ ആരംഭിക്കും കോഴിക്കോട്: വ്യവസ്ഥാപിതമായ ഖുർആൻ പഠന സംവിധാനം ഒരുക്കുന്ന ഖുർആൻ ലേണിംഗ് സ്കൂളിൻ്റെ വാർഷിക പരീക്ഷകൾ സമയബന്ധിതമായി പൂർത്തീകരിച്ചു. ഐ എസ് എം സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ വർഷങ്ങളായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഖുർആൻ പഠന സംവിധാനമാണ് ക്യൂ എൽ