കോഴിക്കോട്: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നടമാടിക്കൊണ്ടിരിക്കുന്ന ന്യൂനപക്ഷ വേട്ടയ്ക്കെതിരെ മതേതര രാഷ്ട്രീയ പാർട്ടികൾ രംഗത്ത് വരണമെന്ന് ഐ എസ് എം ആവശ്യപ്പെട്ടു. ഇന്ത്യ മുന്നണിയിലെ കോൺഗ്രസ് ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ ഈ കാര്യത്തിൽ ശക്തമായി ഇടപെടണം. ഇസ്ലാമോബിയ വളർത്തി ആൾക്കൂട്ട കൊലപാതകങ്ങൾക്ക് ന്യായം ചമക്കുന്നതിനെ അംഗീകരിക്കാനാവില്ല.
പശുവിന്റെ പേരിലുള്ള ആൾക്കൂട്ട ആക്രമണങ്ങൾക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കാൻ ഭരണകൂടം തയ്യാറാവണമെന്നും മതേതര ഇന്ത്യയിലെ ന്യൂനപക്ഷ സുരക്ഷ ഉറപ്പ് വരുത്തുന്നതിൽ ഭരണ- പ്രതിപക്ഷ കക്ഷികളുടെ സജീവ ജാഗ്രത ഉണ്ടാകണമെന്നും ഐഎസ്എം സംസ്ഥാന എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു.
കോഴിക്കോട് വെച്ച് നടന്ന ഐ.എസ്.എം സംസ്ഥാന എക്സിക്യുട്ടീവ് കെ.എന്‍.എം മർകസുദഅ് വ സംസ്ഥാന സെക്രട്ടറി കെ.പി.സകരിയ്യ ഉദ്ഘാടനം നിർവ്വഹിച്ചു. ഐ.എസ്.എം കേരള സംസ്ഥാന പ്രസിഡൻ്റ് സഹൽ മുട്ടിൽ അദ്ധ്യക്ഷത വഹിച്ചു. ഡോ: അൻവർ സാദത്ത്, ശരീഫ് കോട്ടക്കൽ, ഡോ. സുഫ് യാൻ അബ്ദുസ്സത്താർ, മുഹ്സിൻ തൃപ്പനച്ചി, അയ്യൂബ് എടവനക്കാട്, ജിസാർ ഇട്ടോളി, യൂനുസ് ചെങ്ങര, മുഹമ്മദ് മിറാഷ്, നസീം മടവൂർ, ഡോ. റജുൽ ഷാനിസ്, ഹാസിൽ മുട്ടിൽ, ഫാദിൽ കോഴിക്കോട്, ബുറാഷിൻ എറണാകുളം, ഹീബീബ് നിരോൽപ്പാലം, നിയാസ് രണ്ടത്താണി,അദീബ് പൂനൂർ, സഹദ് കൊല്ലം തുടങ്ങിയവർ സംസാരിച്ചു.