അൽ മീസാൻ ഇക്കോ സമ്മിറ്റ്  

അൽ മീസാൻ ഇക്കോ സമ്മിറ്റ്   post thumbnail image

വരുംതലമുറയെ പരിഗണിക്കാതെ മനുഷ്യജീവിതം എളുപ്പമാവില്ല – ഇക്കോ സമ്മിറ്റ്.

വരുംതലമുറയെ പരിഗണിക്കാതെ മനുഷ്യജീവിതം എളുപ്പമാവില്ലെന്നും പരിസ്ഥിതിയെ ഉപയോഗിക്കുന്നതിൽ സുസ്ഥിരമായ നയങ്ങൾ മുഖവിലക്കെടുക്കണമെന്നും ബ്രദർനാറ്റ് ഇക്കോ സമ്മിറ്റ് അഭിപ്രായപ്പെട്ടു. എല്ലാ വിശ്വാസങ്ങളും പരിസ്ഥിതിയെ സംരക്ഷിക്കുവാൻ ആഹ്വാനം ചെയ്യുന്നുണ്ട്. പരിസ്ഥിതിയും വിശ്വാസവും സമന്വയിപ്പിച്ചുകൊണ്ടുള്ള ഐക്യരാഷ്ട്ര സഭയുടെ പരിസ്ഥിതി കാമ്പയിനുകൾ ഏറെ പ്രസക്തമാണ്. വിഭവങ്ങൾ ഉപയോഗിക്കുന്നതിൽ സാമൂഹ്യനീതി പുലർത്താനും വിശ്വസ്തത കാത്തുസൂക്ഷിക്കാനും ഭരണാധികാരികൾ തയ്യാറാവണമെന്നും അൽ മീസാൻ ഇക്കോ സമ്മിറ്റ് ആവശ്യപ്പെട്ടു. പരിസ്ഥിതി സെമിനാറിന്റെ ഉദ്ഘാടനം കെ ജെ യു ജന. സെക്രട്ടറി ഡോ. ജമാലുദ്ദീൻ ഫാറൂഖി നിർവഹിച്ചു. ബ്രിട്ടനിലെ ഇസ്‌ലാമിക്‌ ഫൗണ്ടേഷൻ ഫോർ ഇക്കോളജി ആൻഡ് എൻവയോൺമെന്റൽ സയൻസ് ഡയറക്ടർ കംറാൻ ഷെസാദ് മുഖ്യാതിഥിയായി പങ്കെടുത്തു. ഐ എസ് എം സംസ്ഥാന പ്രസിഡന്റ് സഹൽ മുട്ടിൽ അധ്യക്ഷത വഹിച്ചു. ഐക്യരാഷ്ട്ര സഭയുടെ പരിസ്ഥിതി വിഭാഗം ഫെയ്ത് ഫോർ എർത്ത് പദ്ധിതിയുടെ ഭാഗമായി പുറത്തിറക്കിയ അൽമീസാൻ പുസ്തകത്തിന്റെ മലയാള വിവർത്തനം ‘ഭൂമിക്ക് വേണ്ടി; ഇസ്ലാമിക ഉടമ്പടി’ എന്ന തലക്കെട്ടിലുള്ള കവർ പ്രകാശനം നിർവഹിച്ചു. ഇസ്‌ലാമിക തത്വസംഹിതകളും പരിസ്ഥിതി ശാസ്ത്രവും സമന്വയിപ്പിച്ചുകൊണ്ടുള്ള വിവിധ പ്രബന്ധാവതരണങ്ങളും യൂത്ത് ഫോർ എർത്ത് എന്ന വിഷയത്തിൽ പാനൽ ഡിസ്കഷനും നടന്നു. ആരോഗ്യ പരിപാലനം, കാർഷിക സംസ്കാരം, മാലിന്യ നിർമാർജനം എന്നീ മേഖലകളിൽ വിവിധ യുവജന സംഘടനകളുടെ സംയുക്ത പരിശ്രമങ്ങൾ ഉണ്ടാവണമെന്ന് ഇക്കോ സമ്മിറ്റ് ആവശ്യപ്പെട്ടു. വിവിധ സെഷനുകളിലായി ഐ എസ് എം ജന. സെക്രട്ടറി ഡോ. അൻവർ സാദത്ത്, കെ എൻ എം സെക്രട്ടറി അബ്ദുല്ലത്തീഫ് കരുമ്പുലാക്കൽ, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ ഇസ്മായിൽ വയനാട്, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ഒ കെ ഫാരിസ്, ഡോ. ജാബിർ അമാനി, ഡോ. പി കെ ശബീബ്, ഡോ. റിജൂൽ ഷാനിസ്, അഡ്വ. മുഹമ്മദ് ഹനീഫ്, ശരീഫ് കോട്ടക്കൽ, യൂനുസ് നരിക്കുനി, ഡോ. സുഫിയാൻ അബ്ദുൽ സത്താർ, സിദ്ധീഖ് തിരുവണ്ണൂർ, ജാഫറലി പാറക്കൽ, ജിസാർ ഇട്ടോളി, മുഹമ്മദ് മിറാഷ്, നസീം മടവൂർ, റിഹാസ് പുലാമന്തോൾ, ഫാദിൽ പന്നിയങ്കര, പാത്തേയക്കുട്ടി ടീച്ചർ, നദ നസ്റിൻ എന്നിവർ സംസാരിച്ചു..

1 thought on “അൽ മീസാൻ ഇക്കോ സമ്മിറ്റ്  ”

  1. F*ckin’ remarkable things here. I’m very satisfied to see your post. Thanks so much and i’m taking a look forward to contact you. Will you please drop me a e-mail?

Leave a Reply

Your email address will not be published. Required fields are marked *

Related Post

ന്യൂനപക്ഷ വേട്ടയിൽ മൗനം വെടിയണംന്യൂനപക്ഷ വേട്ടയിൽ മൗനം വെടിയണം

കോഴിക്കോട്: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നടമാടിക്കൊണ്ടിരിക്കുന്ന ന്യൂനപക്ഷ വേട്ടയ്ക്കെതിരെ മതേതര രാഷ്ട്രീയ പാർട്ടികൾ രംഗത്ത് വരണമെന്ന് ഐ എസ് എം ആവശ്യപ്പെട്ടു. ഇന്ത്യ മുന്നണിയിലെ കോൺഗ്രസ് ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ ഈ കാര്യത്തിൽ ശക്തമായി ഇടപെടണം. ഇസ്ലാമോബിയ വളർത്തി ആൾക്കൂട്ട കൊലപാതകങ്ങൾക്ക്

ഇസ്‌ലാഹ്: വ്യതിയാനങ്ങൾ, വസ്തുതകൾഇസ്‌ലാഹ്: വ്യതിയാനങ്ങൾ, വസ്തുതകൾ

കോഴിക്കോട് : നവോത്ഥാനത്തിൻ്റെ മുഖം മൂടിയണിഞ്ഞ് അന്ധവിശ്വാസം പ്രചരിപ്പിക്കുന്നവരുടെ പൊയ്മുഖം വലിച്ചു കീറണമെന്ന് ഐ എസ് എം സംസ്ഥാന കമ്മിറ്റി “ഇസ്‌ലാഹ്: വ്യതിയാനങ്ങൾ, വസ്തുതകൾ” എന്ന വിഷയത്തിൽ കോഴിക്കോട് ടൗൺഹാളിൽ സംഘടിപ്പിച്ച ആദർശപഠന സമ്മേളനം ആവശ്യപ്പെട്ടു.’കാലം തേടുന്ന ഇസ്‌ലാഹ്’ എന്ന പ്രമേയത്തിൽ

ഇന്റർനാഷണൽ കൊളോക്കിയത്തിന് ഉജ്ജ്വല സമാപനംഇന്റർനാഷണൽ കൊളോക്കിയത്തിന് ഉജ്ജ്വല സമാപനം

മുസ്‌ലിം പാർട്ടികളുടെ രാഷ്ട്രീയ ലക്ഷ്യം തെറ്റിപോകരുത്- ഐ എസ് എം കോഴിക്കോട്: മുസ്‌ലിം സമുദായത്തിന്റെ പ്രശ്നങ്ങളും ആവശ്യങ്ങളും പരിഗണിച്ചു കൊണ്ടുവേണം മുസ്‌ലിം രാഷ്ട്രീയ പാർട്ടികൾ അജണ്ടകൾ ആവിഷ്കരിക്കേണ്ടതും നിലപാടുകളെടുക്കേണ്ടതെന്നും ഐ.എസ്.എം സംസ്ഥാന സമിതി രണ്ടു ദിവസമായി സംഘടിപ്പിച്ച ഇന്റർനാഷണൽ കൊളോക്കിയം അഭിപ്രായപ്പെട്ടു.