ഇന്റർനാഷണൽ കൊളോക്കിയത്തിന് ഉജ്ജ്വല സമാപനം

ഇന്റർനാഷണൽ കൊളോക്കിയത്തിന് ഉജ്ജ്വല സമാപനം post thumbnail image

മുസ്‌ലിം പാർട്ടികളുടെ രാഷ്ട്രീയ ലക്ഷ്യം തെറ്റിപോകരുത്- ഐ എസ് എം

കോഴിക്കോട്: മുസ്‌ലിം സമുദായത്തിന്റെ പ്രശ്നങ്ങളും ആവശ്യങ്ങളും പരിഗണിച്ചു കൊണ്ടുവേണം മുസ്‌ലിം രാഷ്ട്രീയ പാർട്ടികൾ അജണ്ടകൾ ആവിഷ്കരിക്കേണ്ടതും നിലപാടുകളെടുക്കേണ്ടതെന്നും ഐ.എസ്.എം സംസ്ഥാന സമിതി രണ്ടു ദിവസമായി സംഘടിപ്പിച്ച ഇന്റർനാഷണൽ കൊളോക്കിയം അഭിപ്രായപ്പെട്ടു.

താത്കാലിക അധികാര ലബ്ധിയെന്നതിലുപരി രാജ്യത്തെ മതേതര രാഷ്ട്രീയത്തിന്റെ ഭാവി നിലനിർത്തുന്നതിനും മുസ്‌ലിം സമുദായത്തിന്റെ അഭിമാനകരമായ അസ്ഥിത്വം ഉയർത്തിപ്പിടിക്കുന്നതിനും ഉപയുക്തമാകുന്ന രാഷ്ട്രീയ കൂട്ടുകെട്ടുകളാണ് സ്വീകരിക്കേണ്ടത്. രാഷ്ട്രീയ പ്രവർത്തനം സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളിൽ പരിമിതപ്പെടുന്നുണ്ടോയെന്ന് ഗൗരവകരമായി ആലോചിക്കണം.

ജാതി സെൻസസ്  അടിസ്ഥാന ആവശ്യമായി ഉയർത്തിക്കൊണ്ടുവരാൻ മുസ്‌ലിം രാഷ്ട്രീയ നേതൃത്യം ആർജ്ജവം കാണിക്കണമെന്നും കൊളോക്കിയം അഭിപ്രായപ്പെട്ടു. എം.ജി യൂനിവേര്‍സിറ്റി സ്കൂള്‍ ഓഫ് ഗാന്ധിയന്‍ സ്റ്റഡീസ് പ്രൊഫസര്‍ ഡോ. എം.എച്ച് ഇല്യാസ് സമാപന ഭാഷണം നടത്തി.

എ അബ്ദുൽ ഹമീദ് മദീനി, ഡോ. ഇല്ല്യാസ് മൗലവി, അലി പത്തനാപുരം, അനസ് എടവനക്കാട്, ഡോ. സുഫ് യാൻ അബ്ദുസ്സത്താർ, സി.കെ റജീഷ്, വി.എ.എം അഷ്റഫ്, ഡോ. അഷ്റഫ് കൽപ്പറ്റ, ഡോ. ഹിഷാമുൽ വഹാബ്, സി.ടി ആയിഷ, ഡോ. ഇസ്മാഈൽ കരിയാട്, ഡോ. മൻസൂർ ഒതായി, സയ്യിദ് സാബിഖ് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. സഹൽ മുട്ടിൽ, അയ്യൂബ് എടവനക്കാട്, ഷംസുദ്ധീൻ പാലക്കോട്, ജിസാർ ഇട്ടോളി, ഇബ്രാഹിം മദനി, ജിസാർ ഐ, ഡോ. യൂനുസ് ചെങ്ങര, നജീബ് തവനൂർ, സഅദ് കൊല്ലം, ഡോ. അൻവർ സാദത്ത്, ഡോ. മൻസൂർ അമീൻ, ടി.കെ.എൻ ഹാരിസ്, ഡോ. അഹ് മദ് സാബിത്ത്, ഫാസിൽ ആലുക്കൽ, നസൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

1 thought on “ഇന്റർനാഷണൽ കൊളോക്കിയത്തിന് ഉജ്ജ്വല സമാപനം”

  1. My brother recommended I would possibly like this web site. He used to be entirely right. This put up actually made my day. You cann’t imagine simply how a lot time I had spent for this information! Thanks!

Leave a Reply

Your email address will not be published. Required fields are marked *

Related Post

അൽ മീസാൻ ഇക്കോ സമ്മിറ്റ്  അൽ മീസാൻ ഇക്കോ സമ്മിറ്റ്  

വരുംതലമുറയെ പരിഗണിക്കാതെ മനുഷ്യജീവിതം എളുപ്പമാവില്ല – ഇക്കോ സമ്മിറ്റ്. വരുംതലമുറയെ പരിഗണിക്കാതെ മനുഷ്യജീവിതം എളുപ്പമാവില്ലെന്നും പരിസ്ഥിതിയെ ഉപയോഗിക്കുന്നതിൽ സുസ്ഥിരമായ നയങ്ങൾ മുഖവിലക്കെടുക്കണമെന്നും ബ്രദർനാറ്റ് ഇക്കോ സമ്മിറ്റ് അഭിപ്രായപ്പെട്ടു. എല്ലാ വിശ്വാസങ്ങളും പരിസ്ഥിതിയെ സംരക്ഷിക്കുവാൻ ആഹ്വാനം ചെയ്യുന്നുണ്ട്. പരിസ്ഥിതിയും വിശ്വാസവും സമന്വയിപ്പിച്ചുകൊണ്ടുള്ള ഐക്യരാഷ്ട്ര

ഇടയാള സങ്കൽപം പൗരോഹിത്യ ചൂഷണംഇടയാള സങ്കൽപം പൗരോഹിത്യ ചൂഷണം

പ്രപഞ്ച സ്രഷ്ടാവിനോട് അടുക്കാൻ ഇടയാളൻമാരെ ആവശ്യമുണ്ടെന്ന് പ്രചരിപ്പിക്കുന്നത് പൗരോഹിത്യ ചൂഷണത്തിന് വേണ്ടിയാണെന്നും മതത്തിലുള ആത്മവിശ്വാസക്കുറവാണ് അതിലൂടെ പ്രകടിപ്പിക്കുന്നതെന്നും ഐഎസ്എം സംസ്ഥാന സംഗമം  അഭിപ്രായപ്പെട്ടു. പരാശ്രയ മുക്തനായ ഏകദൈവത്തെയാണ് ഇസ്ലാം പരിചയപ്പെടുത്തുന്നത്. എല്ലാറ്റിനും കഴിവുള്ള ഈ ദൈവത്തിലേക്ക് അടുക്കാൻ മധ്യവർത്തികളുടെ ആവശ്യമുണ്ടെന്ന് പ്രചരിപ്പിക്കുന്നത്

ഐ എസ് എം സൗഹൃദ ഇഫ്താർഐ എസ് എം സൗഹൃദ ഇഫ്താർ

ഭരണഘടന മൂല്യങ്ങൾ നിലനിർത്തുവാൻ മതേതര ചേരിയെ ശക്തിപ്പെടുത്തണമെന്നു ഐഎസ് സൗഹൃദ ഇഫ്താർ സംഗമം ആവശ്യപ്പെട്ടു. സുതാര്യമായ ജനാധിപത്യ പ്രക്രിയ ഉറപ്പാക്കുന്നതിനായി രാജ്യത്തെ യുവജനങ്ങൾ ജാഗ്രത പുലർത്തണം. വിഭാഗീയ – ധ്രുവീകരണ ശ്രമങ്ങളെ ഒറ്റക്കെട്ടായി ചെറുക്കണമെന്നും ഇഫ്താർ സംഗമം ആവശ്യപ്പെട്ടു. വിവിധ യുവജന