പബ്ളിക്കേഷൻസ്

ശബാബ് വീക്കിലി

'യുവത്വം' അതാണ് ശബാബ് എന്ന വാക്കിനർഥം. അക്ഷരങ്ങളിലൂടെ യുവത്വം പ്രസരിക്കുന്ന നിലപാടുകളും ആശയങ്ങളുമാണ് ശബാബിനെ, മലയാള പ്രസിദ്ധീകരനങ്ങൾക്കിടയിൽ വേറിട്ട് നിർത്തുന്നത്. 1975 മുതൽ ഇസ്ലാഹിൻ്റെ ജിഹ്വയായി ശബാബ് നിലനിൽക്കുന്നു. കാലികമായ വിഷയങ്ങളിൽ ശബാബ് കൈക്കൊണ്ട നിലപാടുകൾ സമൂഹം ഏറ്റെടുത്തത്, അതിൻ്റെ നിലപാടുകൾക്ക് ഊർജം സ്വീകരിച്ചത് കാലാതിവർത്തിയായ ആദർശത്തിൽ നിന്നാണ് എന്നത് കൊണ്ടാണ്. മതപരവും, സാമൂഹികവും, രാഷ്ട്രീയവുമായ വിഷങ്ങളിൽ ഈ യുവത്വത്തിൻ്റെ നിലപാടുകൾ പലകുറി നാടിനെ സ്വാധീനിച്ചിട്ടുണ്ട്. പാക്ഷികമായും, പിന്നിട് ദ്വൈവാരികയായി പ്രസിദ്ധീകരണം ആരംഭിച്, ഇപ്പോൾ വാരികയായും ഓൺലൈൻ പതിപ്പായും ശബാബ് അതിൻ്റെ 'യുവത്വം' നിലനിർത്തി മുന്നോട് പോകുന്നു.

കൂടുതൽ വായിക്കുക

പുടവ

വനിതാ വിഭാഗമായി എം ജി എം നിലവിൽ വന്ന 1989 മുതൽ വനിതകൾക്കായി പ്രസിദ്ധീകരണം വേണമെന്ന ശക്തമായ ആവശ്യത്തിൻ്റെ ഫലമായി 1991 ജനുവരിയിൽ പുടവ ജന്മമെടുത്തു. പ്രൊഫ. സി ഹബീബ എഡിറ്ററായി ഇസ്ഹാക്കലി കല്ലിക്കണ്ടിയുടെ നേതൃത്വത്തിൽ പുടവ പ്രയാണമാരംഭിച്ചു. 1996 മുതൽ ശബാബും ഐ എസ് എമ്മും പുടവയുടെ നടത്തിപ്പ് ഏറ്റെടുക്കുകയും പുടവ കൂടുതൽ ജനകീയമായി. വനിതാ മാസിക എന്നതിൽ നിന്നും കുടുംബ മാസിക എന്ന തലത്തിലേക്ക് ഉയർന്ന്, ഇന്ന് കുടുംബങ്ങളിലെ പ്രിയപ്പെട്ട അംഗമാണ്  പുടവ.

കൂടുതൽ വായിക്കുക
Back to Top