കേരള മുസ്‌ലിംകള്‍ക്ക് വെളിച്ചത്തിന്റെ വഴിവെട്ടിയ മഹത്തായ ഇസ്വ്‌ലാഹി പ്രസ്ഥാനത്തിന്റെ യുവശക്തിയാണ് ഇത്തിഹാദു ശുബ്ബാനില്‍ മുജാഹിദീന്‍ (ഐ.എസ്.എം). 1967ല്‍ പാലക്കാട് പുതുപ്പള്ളി തെരുവ് മദ്‌റസത്തുല്‍ മുജാഹിദീനില്‍വെച്ച് നടന്ന മുജാഹിദ് പ്രതിനിധി സമ്മേളനത്തില്‍നിന്നാണ് ഇസ്‌ലാഹീ പ്രസ്ഥാനത്തിനൊരു യുവഘടകമെന്ന ആശയം ഉദയം ചെയ്‌തത്. പാലക്കാട്ടുകാരനായ കെ എ സുലൈമാന്‍ സാഹിബിനെപ്പോലെയുള്ളവരുടെ നിസ്സീമമായ പ്രയത്‌നത്തിന്റെ ഫലമായി ഐ എസ് എം രൂപീകരിക്കപ്പെട്ടു. ഇന്ന് ഐ എസ് എം അതിന്റെ കര്‍മപഥത്തില്‍ അര നൂറ്റാണ്ട് പിന്നിട്ടു കഴിഞ്ഞു.
PROCEED
Member Fee: ₹50.00