ശബാബ് വാരിക
അഞ്ച് പതിറ്റാണ്ടുകളായി ആദർശത്തിന്റെയും ചിന്തയുടെയും ശബ്ദം
ശബാബ് വാരികയുടെ കഥ
1975 ജനുവരി രണ്ടിന് വ്യാഴാഴ്ച ശബാബ് പാക്ഷികമായി ആദ്യ ലക്കം പുറത്തിറങ്ങി. . അക്ഷര വിപ്ലവത്തിലെ ഈ മഹാ ഉദ്യമത്തിന് വേദിയായത് കോഴിക്കോട് ടൗൺഹാൾ ആയിരുന്നു. കേരളീയ മുസ്‌ലിം സമൂഹത്തിലെ സംസ്‌കാരത്തിൻ്റെ വിവിധ തലങ്ങളെയും പരിണാമഘട്ടങ്ങളെയും മുൻനിർത്തിയുള്ള നാൾവഴികളിൽ ശബാബിന്റെ ധന്യമായ നാൾവഴികൾ കാണാം. അപനിര്‍മിതിയുടേയും അപരവത്കരണങ്ങളുടെയും കാലത്ത് ചേര്‍ന്നുനില്‍പിന്റെ ആശയപരവും സാഹിതീയവും സാംസ്‌കാരികവുമായ സാധ്യതകൾ വളരെയേറെ തുറന്നിട്ട പേജുകളാണ് ശബാബ് തയ്യാറാക്കിയത്. കഴിഞ്ഞ 50 വർഷത്തിൽ മലയാളികളുടെ വായനാശീലങ്ങളെ മറികടക്കുന്ന വ്യത്യസ്ത അഭിരുചികൾ തനതായ ശൈലിയിൽ കൊണ്ടുവരാൻ ശബാബിന് സാധിച്ചു.
പൊരുതിനിന്ന വാക്കിൻ്റെ പേരാണ് ശബാബ് എന്ന പ്രസിദ്ധീകരണം. പ്രയാസങ്ങൾക്കുമേൽ കഠിന പ്രയാസങ്ങൾ പെയ്തിറങ്ങുന്ന പ്രസിദ്ധീകരണ മേഖലയിൽ അരയും തലയും മുറുക്കി കഠിനാധ്വാനം ചെയ്ത ചരിത്രമാണ് ഇപ്പോൾ സുവർണജൂബിലിയിൽ എത്തിനിൽക്കുന്ന ശബാബിനുള്ളത്. മലയാളത്തിലെ ഏറ്റവും പ്രചാരമുള്ള ഇസ്‌ലാമിക വാരികയായി ശബാബ് ഖ്യാതി നേടിയത് നിരവധി വിമർശനങ്ങളേയും വൈതരണികളെയും അതിജീവിച്ചാണ്. കേരളത്തിലെ ഇസ്‌ലാമിക നവോത്ഥാനത്തിന്റെ കൂടി ചരിത്രമാണിത്. ചെറിയമുണ്ടം അബ്ദുർറസ്സാഖ് മൗലവിയാണ് തുടക്കം മുതൽ ഇപ്പോഴും ശബാബിൻ്റെ എഡിറ്റർ, പ്രൻ്റർ, പബ്ലിഷർ സ്ഥാനങ്ങൾ വഹിക്കുന്നത്.


അയ്യായിരത്തിൽ താഴെ കോപ്പികളാണ് ശബാബ് പാക്ഷികമായ സമയത്ത് അച്ചടിച്ചിരുന്നത്. വാരികയാക്കിയപ്പോൾ പതിനായിരത്തിൽ അധികമായി ഉയർന്നു. ശക്തമായ പ്രചാരണ പ്രവർത്തനങ്ങളെ തുടർന്ന് പിന്നീട് മുപ്പതിനായിരത്തിൽ അധികം കോപ്പികൾ അച്ചടിക്കാൻ തുടങ്ങി. തുടക്കത്തിൽ ശബാബിന്റെ ഓഫീസ് കോഴിക്കോടും അച്ചടിയും എഡിറ്റോറിയൽ ബോർഡും അരീക്കോടും ആയിരുന്നു പ്രവർത്തിച്ചത്. പിന്നീട് കോഴിക്കോട് സംഗീത് ബിൽഡിംഗിലേക്ക് മാറ്റി. പ്രസ്സും ഓഫീസും ഒരേ കേന്ദ്രത്തിലായത് മുതൽ ശബാബി ന്റെ വളർച്ച കൂടുതൽ വേഗതയിലായി.ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെൻ്റർ നൽകി നൽകിയ സിലിണ്ടർ പ്രസ്സിൽ അരീക്കോട് നിന്ന് പത്തു വർഷവും കോഴിക്കോട് നിന്ന് നാലു വർഷത്തോളവും ശബാബ് അച്ചടി തുടർന്നു. എന്നാൽ അച്ചടിമേഖലയിൽ ഡി ടി പി, ഓഫ്സെറ്റ് പ്രസ്സ് സംവിധാനങ്ങൾ വന്നതിനെ തുടർന്ന് ഈ സിലിണ്ടർ പ്രസ്സിൽ അച്ചടി അവസാനിപ്പിക്കേണ്ടിവന്നു.


1974ൽ എറണാകുളത്തു ചേർന്ന ഐ എസ് എം സംസ്ഥാന സമിതി ശബാബിന് വേണ്ടി സ്വന്തമായി പ്രസ്സ് വാങ്ങാൻ തീരുമാനിച്ചെങ്കിലും ഈ ആവശ്യം നിറവേറ്റാൻ ആയില്ല. കെ ഉമർ മൗലവി പ്രസിദ്ധീകരിച്ചിരുന്ന സൽസബീൽ മാസിക ഇടക്കാലത്ത് പ്രസിദ്ധീകരണം നിലച്ചപ്പോൾ ആ പ്രസ്സ് അദ്ദേഹം ഐ എസ് എമ്മിനു സൗജന്യമായി നൽകി. ഇത് ശബാബിന്റെ പ്രയാണത്തിന് വലിയ മുതൽക്കൂട്ടായി മാറി.
അരീക്കോട്ടെ ഒരു വാടകക്കെട്ടിടത്തിലായിരുന്നു പ്രസ്സ് ആദ്യം സ്ഥാപിച്ചത്. പിന്നീട് അരീക്കോട് സുല്ലമുസ്സലാം അറബിക്കോളേജ് കെട്ടിടത്തിലേക്ക് മാറ്റി.
എന്നാൽ സിലിണ്ടർ പ്രസ്സ് സ്ഥാപിച്ചാൽ മാത്രമേ അച്ചടി എളുപ്പത്തിലും വേഗതയിലും നടത്താൻ സാധിക്കുമായിരുന്നുള്ളൂ. ഈ സാഹചര്യം മനസ്സിലാക്കിയ ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ഒരു സിലണ്ടർ പ്രസ്സ് ശബാബിന് നൽകി. ഇത് ശബാബിന്റെ വളർച്ചയ്ക്ക് വലിയ കാരണമായി.


1975 മുതൽ പത്തു വർഷത്തോളം 8 പേജിൽ ടാബ്ലോയ്‌ഡ് സൈസിൽ പ്രസിദ്ധീകരിച്ചുവന്ന ശബാബ് 1984 ജനുവരി മുതൽ പന്ത്രണ്ട് പേജായി വർധിപ്പിച്ചിരുന്നു.
1985 ജനുവരി മുതൽ ശബാബ് വാരികയായി പ്രസിദ്ധീകരിക്കാൻ ഐ എസ് എം തീരുമാനിച്ചത് അക്ഷരലോകത്തെ ശ്രദ്ധേയമായ വിപ്ലവത്തിന് തുടക്കമിട്ടു.
ആശയ പ്രചാരണം, പ്രതിരോധം, ഇസ്ലാഹി സംഘടനകളുടെ ചലനങ്ങളും വാർത്തകളും താമസം വിനാ പ്രവർത്തകരിലേക്ക് കൈമാറൽ തുടങ്ങിയ കാര്യങ്ങൾക്ക് വാരികയായപ്പോൾ കൂടുതൽ സൗക ര്യം ലഭിച്ചു. 1992 സപ്‌തംബർ 4 മുതൽ 16 പേജിൽ പ്രസിദ്ധീകരണം തുടങ്ങി.


ശബാബ് വാരികയുടെ ചിത്രശേഖരം

















ശബാബ് വാരികയുടെ ലേഖനങ്ങൾ എന്റെ ചിന്തകൾക്ക് പുതിയ ദിശ നൽകുന്നു.
അനീഷ്
ഇസ്‌ലാമിക ചിന്തകളും സാമൂഹിക വിഷയങ്ങളും ഇവിടെ മനോഹരമായി പ്രതിഫലിക്കുന്നു.
സമീർ
★★★★★
★★★★★
ശബാബിനൊപ്പം ചിന്ത
നിങ്ങളുടെ ഇസ്‌ലാമിക യാത്രയ്ക്ക് ഒരു പങ്ക് ചേർക്കൂ
