സാമൂഹിക ശാക്തീകരണത്തിന് 'ക്യാഷ് വഖ്ഫ്' പ്രഖ്യാപിച്ച് ഐഎസ്എം

സാമൂഹിക ശാക്തീകരണത്തിനും പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്കും പുതിയ ചുവടുവെപ്പായി സമൂഹത്തില്‍ ക്രിയാത്മകമായ മാറ്റങ്ങള്‍ ലക്ഷ്യമിട്ട് 'ക്യാഷ് വഖഫ്' രൂപീകരിക്കാന്‍ ഐ.എസ്.എം സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. ഈ ബൃഹത്തായ പദ്ധതി സംസ്ഥാനത്തെ സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തന മേഖലയില്‍ ശ്രദ്ധേയമായ നാഴികക്കല്ലായി മാറുമെന്ന് വിലയിരുത്തപ്പെടുന്നു

ISM GENERAL

ISM PRO

6/28/20261 min read

കോഴിക്കോട്: സാമൂഹിക ശാക്തീകരണത്തിനും പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്കും പുതിയ ചുവടുവെപ്പായി സമൂഹത്തില്‍ ക്രിയാത്മകമായ മാറ്റങ്ങള്‍ ലക്ഷ്യമിട്ട് 'ക്യാഷ് വഖഫ്' രൂപീകരിക്കാന്‍ ഐ.എസ്.എം സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. ഈ ബൃഹത്തായ പദ്ധതി സംസ്ഥാനത്തെ സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തന മേഖലയില്‍ ശ്രദ്ധേയമായ നാഴികക്കല്ലായി മാറുമെന്ന് വിലയിരുത്തപ്പെടുന്നു.

സാധാരണ സാമ്പത്തിക പദ്ധതികളില്‍ നിന്ന് വ്യത്യസ്തമായി, ദീര്‍ഘകാലാടിസ്ഥാനത്തില്‍ സമൂഹത്തിന് നിരന്തരം പ്രയോജനം ലഭിക്കുന്ന വ്യവസ്ഥാപിതമായ രീതിയിലാണ് 'ക്യാഷ് വഖഫ്' വിഭാവനം ചെയ്തിരിക്കുന്നത്.

വഖഫ് ചെയ്യപ്പെടുന്ന അടിസ്ഥാന തുക സുരക്ഷിതമായി നിലനിര്‍ത്തുകയും, അതില്‍ നിന്നുള്ള വരുമാനം ഉപയോഗിച്ച് സ്ഥിരമായി ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്ന സാമ്പത്തിക മാതൃകയാണിത്. ഇതിലൂടെ ഫണ്ടിന്റെ യഥാര്‍ഥ മൂല്യം നഷ്ടപ്പെടാതെ സംരക്ഷിക്കപ്പെടുന്നു.

പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ സംരംഭകത്വം, സ്വയം തൊഴില്‍ പദ്ധതികള്‍, വിദ്യാഭ്യാസ ശാക്തീകരണം തുടങ്ങിയ സുപ്രധാന മേഖലകളിലേക്കും ഈ വഖഫ് ഫണ്ടിന്റെ പ്രയോജനം വ്യാപിപ്പിക്കും. വര്‍ധിച്ചുവരുന്ന സാമ്പത്തിക അസമത്വങ്ങളും ജീവിതച്ചെലവുകളും സാധാരണക്കാരെ വലയ്ക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍, ദീര്‍ഘവീക്ഷണത്തോടെയുള്ള ഈ പദ്ധതി സമൂഹത്തിന് വലിയ തോതില്‍ ആശ്വാസമായി മാറും.

പദ്ധതിയുടെ പ്രായോഗിക രൂപരേഖയും ധനസമാഹരണ മാര്‍ഗ്ഗങ്ങളും സംബന്ധിച്ച വിശദാംശങ്ങള്‍ വരും ദിവസങ്ങളില്‍ പൂര്‍ത്തിയാക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഐ.എസ്.എം സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ ലഹരി ഉപയോഗ, വിപണനത്തിനെതിരെ നടന്നുവരുന്ന നല്ല കേരളം പദ്ധതി എക്‌സിക്യൂട്ടീവ് യോഗം വിലയിരുത്തി.

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി പഞ്ചദിന ജനജാഗരണ പരിപാടി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്നുവരികയാണ്. നാടക പ്രദര്‍ശനം, പോസ്റ്റര്‍ പ്രദര്‍ശനം, ലഹരിക്കെതിരെ ഗോള്‍, മനുഷ്യചങ്ങല, സൗഹൃദ കൂട്ടായ്മ എന്നീ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.

സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം കെഎന്‍എം മര്‍കസുദ്ദഅ്‌വ ഓര്‍ഗനൈസിംഗ് സെക്രട്ടറി എന്‍ എം അബ്ദുല്‍ജലീല്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഡോ. അന്‍വര്‍ സാദത്ത് അധ്യക്ഷത വഹിച്ചു.

അദീബ് അഹ്മദ്, ഡോ. സുഫിയാന്‍ അബ്ദുസത്താര്‍, റിഹാസ് പുലാമന്തോള്‍, സാബിക്ക് മാഞ്ഞാലി, നസീം മടവൂര്‍, ഡോ. യൂനുസ് ചെങ്ങര, മിറാഷ് അരക്കിണര്‍, ഡോ. ഷബീര്‍ ആലുക്കല്‍, ടി കെ എന്‍ ഹാരിസ്, ഷരീഫ് കോട്ടക്കല്‍, മുഹ്സിന്‍ തൃപ്പനച്ചി, ഷാനവാസ് ചാലിയം, അബ്ദുസ്സലാം ഒളവണ്ണ, ഫാദില്‍ റഹ്മാന്‍, മുസ്ഫര്‍ മമ്പാട്, നവാസ് അന്‍വാരി, നിയാസ് രണ്ടത്താണി, ഷഫീഖ് പാലക്കാട്, ഇസ്മാഈല്‍ ചോമ്പാട്, ഫിറോസ് വയനാട്, ബഷീര്‍ കൊല്ലം, മുഹമ്മദ് മുഹ്‌സിന്‍ തൃശ്ശൂര്‍, അനീസ് സിഎ തിരുവനന്തപുരം എന്നിവര്‍ സംസാരിച്ചു.

Contact

CIG BUILDING , RM ROAD, KOZHIKODE, 673002

Email

Phone

info.ismkerala@gmail.com

+91 7594 97 2225

© 2025. All rights reserved.