ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിഹാബിലിറ്റേഷന്‍ എക്‌സലന്‍സിന് തിരുവമ്പാടിയില്‍ തറക്കല്ലിട്ടു
ആളുകള്‍ക്ക് തനിച്ച് ചെയ്യാന്‍ സാധിക്കാത്ത കാര്യങ്ങള്‍ കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ നേടിയെടുക്കാന്‍ കഴിയുമെന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോയ് ആലുക്കാസ്. ഹെല്‍പ്പിങ് ഹാന്‍ഡ്‌സ് ചാരിറ്റബ്ള്‍ ട്രസ്റ്റിനു കീഴില്‍ തിരുവമ്പാടി തറിമറ്റത്ത് ആരംഭിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിഹാബിലിറ്റേഷന്‍ എക്‌സലന്‍സിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അപകടം, പക്ഷാഘാതം തുടങ്ങിയവയാല്‍ ശരീരം തളര്‍ന്ന് ഒതുങ്ങിപ്പോയവരെ ജീവിതത്തിന്റെ സജീവതയിലേക്ക് കൈപിടിച്ച് ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന പദ്ധതിയാണ് ഐ.ആര്‍.ഇ.
ISM GENERAL
ISM PRO
2/15/20261 min read


ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിതിന്‍ പല്ലാട്ട്, കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബോബി ഷിബു പൈമ്പിള്ളിയില്‍, മുക്കം മുന്‍സിപ്പല്‍ ചെയര്‍പഴ്‌സണ്‍ അഡ്വ. ചാന്ദിനി, ഗ്രാമപഞ്ചായത്തംഗം ബോസ് ജേക്കബ്, ഹെല്‍പ്പിങ് ഹാന്‍ഡ്‌സ് പ്രസിഡന്റ് കെ വി നിയാസ്, സെക്രട്ടറി എം കെ നൗഫല്‍, കെ എന്‍ എം മര്‍കസുദ്ദഅ്‌വ പ്രസിഡന്റ് സി പി ഉമര്‍ സുല്ലമി, ജന.സെക്രട്ടറി എം അഹമ്മദ്കുട്ടി മദനി, ഡോ. ഹുസൈന്‍ മടവൂര്‍, സിദ്ദിഖ് തിരുവണ്ണൂര്‍, ഷൗക്കത്തലി കൊല്ലളത്തില്‍, മൂസ കൊടുവള്ളി പ്രസംഗിച്ചു.


മുക്കം: ആളുകള്‍ക്ക് തനിച്ച് ചെയ്യാന്‍ സാധിക്കാത്ത കാര്യങ്ങള്‍ കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ നേടിയെടുക്കാന്‍ കഴിയുമെന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോയ് ആലുക്കാസ്. ഹെല്‍പ്പിങ് ഹാന്‍ഡ്‌സ് ചാരിറ്റബ്ള്‍ ട്രസ്റ്റിനു കീഴില്‍ തിരുവമ്പാടി തറിമറ്റത്ത് ആരംഭിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിഹാബിലിറ്റേഷന്‍ എക്‌സലന്‍സിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലിന്റോ ജോസഫ് എം എല്‍ എ, പി കെ ഗ്രൂപ്പ് ചെയര്‍മാന്‍ പി കെ അഹമ്മദ്, ഫാത്തിമ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. കെ പി ഹുസൈന്‍, മലബാര്‍ ഗോള്‍ഡ് എക്‌സിക്യൂട്ടിവ് ഡയരക്റ്റര്‍ എ കെ ഫൈസല്‍, വി പി മുഹമ്മദലി, എന്‍ കെ മുഹമ്മദലി, ഹസന്‍ വി എ, ശംസുദ്ദീന്‍ കെ വി, നസീം ബക്കര്‍, ജമാദ് ഉസ്മാന്‍ തുടങ്ങിയവര്‍ ശിലാസ്ഥാപനത്തില്‍ പങ്കാളികളായി.
പ്രിയങ്ക ഗാന്ധി എംപിയുടെ സന്ദേശം മീഡിയ കമ്മിറ്റി ചെയര്‍മാന്‍ മജീദ് പുളിക്കല്‍ വായിച്ചു. അപകടങ്ങള്‍, പക്ഷാഘാതം തുടങ്ങിയവ കാരണം ശരീരം തളര്‍ന്ന് വീടകങ്ങളില്‍ ഒതുങ്ങിപ്പോയവരെ ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ച് ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ ഹെല്‍പ്പിങ് ഹാന്‍ഡ്‌സ് ചാരിറ്റബിള്‍ ട്രസ്റ്റ് ആരംഭിക്കുന്ന ജീവകാരുണ്യ പദ്ധതിയാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിഹാബിലിറ്റേഷന്‍ എക്‌സലന്‍സ് (ഐആര്‍ഇ).
