പ്രവര്‍ത്തനങ്ങള്‍
ശബാബ് വാരിക
ആദർശ പ്രചരണ രംഗത്ത് അതുല്യമായ സംഭാവനകളർപ്പിച്ച പ്രസ്ഥാന ജിഹ്വയാണ് ശബാബ് വാരിക. 1975 ജനുവരി 2 ന് പ്രസിദ്ധീകരണം ആരംഭിച്ച ശബാബ് അമ്പതാണ്ടുകൾ പിന്നിടുകയാണ്.
യുവത
മുജാഹിദ് സമ്മേളനത്തിൽ 14 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചുകൊണ്ടാണ് യുവത ബുക്ക് ഹൗസ് തുടക്കം കുറിക്കുന്നത്. ഇസ്ലാം അഞ്ചുവാള്യങ്ങൾ, ഖുർആൻ പരിഭാഷ, സമ്പൂർണ്ണ ഹദീസ് സമാഹാരം, മലബാർ ആറുവാള്യങ്ങൾ എന്നിവ ശ്രേദ്ധേയമായ സംഭാവനകളാണ്. നിലവിൽ ആയിരത്തിലധികം ടൈറ്റിലുകൾ യുവതക്ക് സ്വന്തമാണ്.
പുടവ
കുടുംബിനികൾക്ക് വേണ്ടി ഐ എസ് എമ്മിന്റെ നേതൃത്വത്തിൽ പ്രസിദ്ധീകരിക്കുന്ന മാസികയാണ് പുടവ. 1991 ജനുവരിയിലാണ് തുടക്കം കുറിക്കുന്നത്. മാറുന്ന മലയാളി കുടംബങ്ങൾക്കിടയിൽ മികച്ച വായനാനുഭവം നൽകാൻ പുടവ മാസികക്ക് സാധിക്കുന്നുണ്ട്.
ഖുർആൻ ലേണിംഗ് സ്കൂൾ / വെളിച്ചം
വിശുദ്ധ ഖുർആൻ പഠനം ജനകീയമാക്കുന്നതിനായി ഐ എസ് എം ആവിഷ്കരിച്ച മഹദ് സംരംഭമാണ് ഖുർആൻ ലേണിംഗ് സ്കൂൾ. ഖുർആൻ പഠനം കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ സഹായകമായ രീതിയിൽ നടന്നുകൊണ്ടിരിക്കുന്ന വെളിച്ചം ഖുർആൻ പഠന പദ്ധതി ശ്രദ്ധേയമായ മറ്റൊരു സംരംഭമാണ്. ഇതിനകം പതിനേഴ് ഘട്ടങ്ങളിലൂടെ നിരവധി അധ്യായങ്ങൾ പൂർത്തിയാക്കാൻ വെളിച്ചം പദ്ധതിക്ക് സാധിച്ചിട്ടുണ്ട്.
അൽമനാർ ഹജ്ജ് സെൽ
മലയാളി മുസ്ലിമിന്റെ ഹജ്ജ് – ഉംറ യാത്രയിൽ 23 വർഷത്തെ സേവന പാരമ്പര്യവുമായി അൽമനാർ ഹജ്ജ് സെൽ സ്തുത്യർഹമായ പ്രവർത്തനം കാഴ്ചവെക്കുന്നു.
സാമൂഹിക ക്ഷേമം
സാമൂഹിക ക്ഷേമ മേഖലയിൽ വിപുലമായ സേവനങ്ങളാണ് സംഘടനയുടെ മുൻകൈയ്യിൽ നടക്കുന്നത്. എബിലിറ്റി, കെയർ ഹോം തുടങ്ങിയ സംരംഭങ്ങളിലൂടെ ആതുര സേവന രംഗത്തും ഭിന്നശേഷി ശാക്തീകരണ മേഖലയിലും സമാനതകളില്ലാത്ത വിധം ഈ യുവജന സംഘം പ്രവർത്തിക്കുന്നു.കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരത്തുള്ള കെയർ ഹോം നൂറ് കണക്കിന് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശ്വാസമേകുന്നു. പുളിക്കലിലെ വിശാലമായ കാമ്പസിൽ പ്രവർത്തിക്കുന്ന എബിലിറ്റി ഭിന്നശേഷിക്കാരുടെ ആശ്രയവും അവലംബവുമാണ്.
യൂണിറ്റി
ഇസ്ലാഹി പ്രസ്ഥാനത്തിന്റെ വളണ്ടിയർ വിംഗാണ് യൂണിറ്റി. സന്നദ്ധ സേവന രംഗത്തു സേവനം ചെയ്യുന്ന വളണ്ടിയർമാരാണ് യൂണിറ്റിയുടെ വിജയം. വനിതാ വിംഗും സജീവമായി രംഗത്തുണ്ട്.
RECAST MEDIA
ഓൺലൈൻ രംഗത്ത് നിറസാന്നിധ്യമായ ഇസ്ലാഹിന്റെ പ്രബോധന സംരംഭമാണ് റീകാസ്റ്റ് മീഡിയ.
RADIO ISLAM
മലയാളത്തിലെ ആദ്യ ഇസ്ലാമിക് റേഡിയോ – റേഡിയോ ഇസ്ലാം – സജീവമായി മുന്നോട്ട് കൊണ്ടുപോകുന്നത് ഈ യുവജന സംഘമാണ്.
MEO GLOBAL
സി ഐ ഇ ആറുമായി സഹകരിച്ച് നടത്തുന്ന മിയോ ഓൺലൈൻ മദ്റസയും സതുത്യർഹമായ സേവനമാണ് കാഴ്ചവെക്കുന്നത്.
UNITY
ഇസ്ലാഹി പ്രസ്ഥാനത്തിന്റെ വളണ്ടിയർ വിംഗാണ് യൂണിറ്റി. സന്നദ്ധ സേവന രംഗത്തും സംഘടനയുടെ പ്രവർത്തനങ്ങൾ സജീവമായി മുന്നോട്ടുകൊണ്ടുപോകുന്നതിലും ആത്മസമർപ്പണത്തോടെ സേവനം ചെയ്യുന്ന വളണ്ടിയർമാരാണ് യൂണിറ്റിയുടെ വിജയം. വനിതാ വിംഗും സജീവമായി രംഗത്തുണ്ട്. യൂണിറ്റിയുടെ മണ്ഡലം തലം സംഗമത്തിനുള്ള സ്ഥിരം സംവിധാനമാണ് ഫ്രെയിം.
ബ്രദര്‍നാറ്റ്
ജീവിക്കുന്ന സമൂഹത്തോടും പരിസ്ഥിതിയോടുമുള്ള ഈ യുവജന സംഘത്തിന്റെ ഉത്തരവാദിത്വമാണ് ബ്രദര്‍നാറ്റ്. ഗ്രീന്‍ പ്രോട്ടോകോളും പരിസ്ഥിതി കാമ്പയിനുകളും വിജയകരമായി നടപ്പിലാക്കുന്നു.
മിശ്കാത്ത്/ STEP UP
ഐ എസ് എമ്മിന്റെ യൂണിറ്റ് തലങ്ങളിൽ ആദർശ പഠനത്തിനുള്ള സംവിധാനമാണ് മിശ്കാത്ത്. ഓരോ മാസവും പ്രവർത്തകർ ഒന്നിച്ച് ചേർന്ന് ആദർശ പഠനവും ആത്മസംസ്കരണവും സാധ്യമാക്കുന്നു. ഐ എസ് എം പ്രവർത്തകർക്ക് ട്രെയിനിംഗ് നൽകുന്നതിനുള്ള സ്റ്റെപ്പ് അപ്പ് പരിപാടിയും ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നു.