ചരിത്രം
അഞ്ചു ദശകത്തിലേറെയായി ഇസ്ലാഹി പ്രസ്ഥാനത്തിന്റെ കുതിപ്പിലും കിതപ്പിലും നിർണായക പങ്കുവഹിച്ചുകൊണ്ടിരിക്കുന്ന യുവജന സംഘമാണ് ഐ എസ് എം. കാലുഷ്യങ്ങൾക്ക് നടുവിലും ആത്മീയതയുടെ അണകെട്ടി പതിനായിരക്കണക്കിന് ചെറുപ്പക്കാരെ ഈ യുവജനസംഘം ചേർത്തു നിർത്തുന്നു.
അനീതിയോടും അസത്യത്തോടും അധർമത്തോടും രാജിയാകാതെ അവക്ക് മുമ്പിൽ കനത്ത തടസ്സവും പ്രഹരവും നൽകിക്കൊണ്ട് ഐ എസ് എം അതിന്റെ ജൈത്രയാത്ര അനവരതം തുടരുന്നു. ഇസ്ലാഹി പ്രബോധന രംഗത്ത് യുവശക്തിയെ ഉപയോഗപ്പെടുത്തുന്നതിനായി 1967 ലാണ് ഈ യുവജന സംഘം രൂപീകരിക്കുന്നത്
വിവിധ കാമ്പയിനുകൾ, സമ്മേളനങ്ങൾ, പഠന ക്യാമ്പുകൾ എന്നിവ സംഘടനയുടെ വളർച്ചയിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. സാംസ്കാരിക അധപ്പതനത്തിനും ധർമച്യൂതിക്കുമെതിരെ യുവശക്തിയെ തിരിച്ചുവിടുന്നതിനായി നിരവധി പരിപാടികൾ സംഘടിപ്പിച്ചു വരുന്നു