Velicham QLS Result

Velicham

ഐ എസ് എം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പൊതുജനങ്ങള്‍ക്കായി സങ്കടിപ്പിക്കുന്ന “വെളിച്ചം” ഖുര്‍ആന്‍ പഠന പദ്ധതിക്ക് കാസര്‍ഗോഡ്‌ നടക്കുന്ന ക്യു എല്‍ എസ് (QLS) സംഗമത്തില്‍ തുടക്കമാവുകയാണ്. മര്‍ഹൂം മുഹമ്മദ്‌ അമാനി മൌലവിയുടെ വിശുദ്ധ ഖുര്‍ആന്‍ വിവരണത്തിന്റെ നിസാആഹ് അധ്യായത്തിന്റെ പരിഭാഷയെ അവലംബമാക്കിയാണ് പദ്ധതിയുടെ ആരംഭം. ഖുര്‍ആന്‍ പഠനം ജനകീയമാക്കുക, മതഭേതമന്യേ എല്ലാവര്ക്കും ഖുര്‍ആന്‍ അടുത്തറിയുവാനും മനസ്സിലാക്കുവാനും അവസരം ഉണ്ടാക്കുക, ഖുര്‍ആനെകുറിച്ചുള്ള സംശയങ്ങള്‍ ദുരീകരിക്കുക തുടങ്ങിയവയാണ് ഈ പദ്ധതി കൊണ്ട് ഉദേഷിക്കുന്നത് സമാനമായ ഖുര്‍ആന്‍ പഠനപദ്ധതി കേരളത്തില്‍ പല ഇടങ്ങളിലും ഇതിനു മുന്‍പേ വിവിധ രൂപങ്ങളില്‍ നടന്നുവരുന്നുണ്ട്. സൌദിഅറേബ്യ, ഖത്തര്‍,  ബഹറൈന്‍, കുവൈത്ത് തുടങ്ങിയ ഗള്‍ഫ്‌ രാജ്യങ്ങളിലും വ്യവസ്ഥാപിതമായി ഈ പദ്ധതി നടന്നുവരുന്നു. മത ഭേതമന്യേ നൂറുകണക്കിന് ആളുകള്‍ക്ക് വിശുദ്ധ ഖുര്‍ആനിന്‍റെ സന്ദേശം കൈമാറാന്‍ അത് അവസരമൊരുക്കുകയുണ്ടായി

Check Velicham Result Here