Velicham QLS Result
news update
ക്യു എല്‍ എസ്‌ വാർഷിക പരീക്ഷ 2016 റിസൾട് പ്രഖ്യാപിച്ചു.     |    കോഴിക്കോട്: 'ആദര്‍ശ യൗവ്വനത്തിന്റെ അര നൂറ്റാണ്ട്' എന്ന പ്രമേയത്തില്‍ നടക്കുന്ന ഐ എസ് എം സുവര്‍ണ ജൂബിലിയുടെ ഭാഗമായി സംഘടിക്കപ്പെട്ട ഖുര്‍ആന്‍ അന്താരാഷ്ട്ര പഠന പദ്ധതിയായ 'വെളിച്ച'ത്തിന്റെ രണ്ടാം ഘട്ട ഫലപ്രഖ്യാപനവും ഖുര്‍ആന്‍ സമ്മേളനവും ഈ മാസം 21 ന് കുറ്റ്യാടിയില്‍ നടക്കും. 33,000 പഠിതാക്കള്‍ പങ്കെടുത്ത പരീക്ഷയില്‍ 4000 പേര്‍ 100 ശതമാനം മാര്‍ക്ക് നേടി. റിസള്‍ട്ട് www.velichamresult.ismkerala.org എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്. വിജയികള്‍ക്കുള്ള ക്യാഷ് അവാര്‍ഡുകളും പ്രോത്സാഹന സമ്മാനങ്ങളും 21 ന് നടക്കുന്ന ഖുര്‍ആന്‍ സമ്മേളനത്തില്‍ വിതരണം ചെയ്യപ്പെടുമെന്ന് 'വെളിച്ചം' കണ്‍വീനര്‍ ഷാനിഫ് വാഴക്കാട് അറിയിച്ചു.     |    വെളിച്ചം : ഖുര്‍ആന്‍ അന്താരാഷ്ട്ര പഠന പദ്ധതി രണ്ടാം ഘട്ട ഫലപ്രഖ്യാപനവും ഖുർആൻ സമ്മേളനവും 2016 ആഗസ്ത് 21 ഞായറാഴ്ച രാവിലെ 9.30 മുതൽ വൈകുന്നേരം 6 മണി വരെ കുറ്റ്യാടി മെഹ്ഫിൽ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.     |    

Welcome to

ISM Kerala

കേരള മുസ്‌ലിംകള്‍ക്ക് വെളിച്ചത്തിന്റെ വഴിവെട്ടിയ മഹത്തായ ഇസ്വ്‌ലാഹി പ്രസ്ഥാനത്തിന്റെ യുവശക്തിയാണ് ഇത്തിഹാദു ശുബ്ബാനില്‍ മുജാഹിദീന്‍ (ഐ.എസ്.എം). 1967ല്‍ പാലക്കാട്‌ പുതുപ്പള്ളി തെരുവ്‌ മദ്‌റസത്തുല്‍ മുജാഹിദീനില്‍വെച്ച്‌ നടന്ന മുജാഹിദ്‌ പ്രതിനിധി സമ്മേളനത്തില്‍നിന്നാണ്‌ ഇസ്‌ലാഹീ പ്രസ്ഥാനത്തിനൊരു യുവഘടകമെന്ന ആശയം ഉദയം ചെയ്‌തത്‌. പാലക്കാട്ടുകാരനായ കെ എ സുലൈമാന്‍ സാഹിബിനെപ്പോലെയുള്ളവരുടെ നിസ്സീമമായ പ്രയത്‌നത്തിന്റെ ഫലമായി ഐ എസ്‌ എം രൂപീകരിക്കപ്പെട്ടു. ഇന്ന്‌ ഐ എസ്‌ എം അതിന്റെ കര്‍മപഥത്തില്‍ 50 ആണ്ടിലേക്ക് അടുക്കുകയാണ്.
ഐ എസ്‌ എം അതിന്റെ കഴിഞ്ഞ നാളുകളില്‍ ശ്രദ്ധേയമായ പലപരിപാടികളും ആവിഷ്‌കരിച്ചു നടപ്പില്‍ വരുത്തിയിട്ടുണ്ട്‌. വിട്ടുവീഴ്‌ചയില്ലാത്ത ആദര്‍ശ പ്രബോധനത്തോടൊപ്പം ജനോപകാരപ്രദമായ മുന്നേറ്റങ്ങളും ഐ എസ്‌ എം നടത്തിയിട്ടുണ്ട്‌. മൂന്നുപതിറ്റാണ്ടിലേറെ കാലത്തെ അനുഭവസമ്പത്തുള്ള ശബാബ്‌ വാരിക ഇന്ന്‌ കേരളത്തിലെ ഏറ്റവും മികച്ച ഇസ്‌ലാമിക വാരികയില്‍ മുന്‍പന്തിയിലാണ്‌. പുസ്‌തകപ്രസാധന രംഗത്തെ നിറഞ്ഞ സാന്നിധ്യമായി യുവത നിലകൊള്ളുന്നു. വിദ്യാഭ്യാസ രംഗത്ത്‌ പീസ്‌, ആതുരസേവന രംഗത്ത്‌ ഐ എസ്‌ എം മെഡിക്കല്‍ എയ്‌ഡ്‌ സെന്റര്‍, മതപ്രബോധന വീഥിയില്‍ ദ ട്രൂത്ത്‌, അന്ധബധിര ശാക്തീകരണത്തിനായി എബിലറ്റി ഫൗണ്ടേഷന്‍ തുടങ്ങി ഒട്ടേറെ സംരംഭങ്ങള്‍ക്ക്‌ തുടക്കം കുറിക്കാന്‍ ഐ എസ്‌ എമ്മിനായി. കുടുംബ ശൈഥില്യങ്ങളില്‍ മീഡിയകളും ആധുനിക ഉപഭോഗ സംസ്‌കാരങ്ങളുമെല്ലാം ചെലുത്തുന്ന സ്വാധീനം മനസ്സിലാക്കി വിദഗ്‌ധരായ മനശാസ്‌ത്രജ്‌രെ ഉള്‍പ്പെടുത്തി ബോധവത്‌കരണം നടത്താനും ഫാമിലി കൗണ്‍സലിംഗ്‌ പരിപാടികള്‍ സംഘടിപ്പിക്കാനും കഴിഞ്ഞിട്ടുണ്ട്‌.

ചലനങ്ങൾ

ഐ എസ് എം യുത്ത്സമ്മിറ്റ്

കേരളത്തിലെ യുവജന പ്രസ്ഥാനങ്ങൾക്കിടയിൽ അവഗണിക്കാനാവാത്ത ശക്തിയാണെന്ന് സ്വയം തെളിയിച്ച് ഐ എസ് എം യുത്ത്സമ്മിറ്റ് കോഴിക്കോട് സമാപിച്ചു.ജനപങ്കാളിത്തം കൊണ്ടും വ്യത്യസ്തമായ സെഷനുകൾ കൊണ്ടും യുവജന സംഘടന സമ്മേളനങ്ങൾക്ക് അനുകരിക്കാവുന്ന മാതൃക മാറ്റാന്‍ സമ്മേളനത്തിന് സാധിച്ചു.

വിളംബരം

വെളിച്ചം

വിശുദ്ധ ഖുറാൻ പഠനം ജനകീയമാക്കുനതിന്റെ ഭാഗമായി ആരംഭിച്ച വെളിച്ചം ഖുറാൻ അന്താരാഷ്ട്ര പഠന പദ്ധതിയ്ക്ക് വൻ സ്വീകാര്യതയാണ്‌ ലഭിച്ചിരിക്കുന്നത് .ഇന്ത്യക്കകത്തും പുറത്തും ജാതി മത ഭേദമന്യേ പതിനായിരങ്ങൾ ഈ പദ്ധതിയിലൂടെ ഖുറാൻ പഠിച്ചു കൊണ്ടിരിക്കുകയാണ് . ഇതിന്റെ ഒന്നാം ഘട്ട ഫല പ്രഖ്യാപനവും പഠന സെമിനാറും 2016 ഫെബ്രവരി 28 ഞായറാഴ്ച രാവിലെ 9.30 മുതൽ കണ്ണൂർ അമാനി ഓഡിറ്റോറിയത്തിൽ വച്ച് നടക്കും.ഡോ : ജമാലുദ്ദീൻ ഫാറൂഖി ഉദ്ഘാടനം ചെയ്യും

വാർത്തകൾ

അവയവ ദാനത്തിന് സജ്ജരായി നിരവധി യുവാക്കള്‍

കോഴിക്കോട് നടക്കുന്ന ഐ എസ് എം യുത്ത് സമ്മിറ്റ് നഗരിയില്‍ അവയവ ദാനത്തിന് സജ്ജരായി നിരവധി യുവാക്കള്‍ മുന്നോട്ട് വന്നത് ശ്രദ്ധേയമായി. സമ്മേളന നഗരിയില്‍ പ്രത്യേകം തയ്യാറാക്കിയ കൌണ്ടറില്‍ അവയവദാന സമ്മതപത്രവുമായി നൂറുകണക്കിന് യുവാക്കള്‍ എത്തി.

photo gallery

ISM Medical Aid Center

'കണ്ണീരൊപ്പാൻ കൈ കൊർക്കുക' എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് കോഴിക്കോട്‌ മെഡിക്കൽ കോളേജ് കേന്ദ്രമായി തുടക്കം കുറിച്ച ആതുരസേവന വിഭാഗം

SUHRUDAYA

ജന്മനാ ഹൃദ്രോഗപ്രശ്‌നങ്ങളുള്ള കുട്ടികളെ ചെറുപ്രായത്തിലേ കണ്ടെത്തി ഉചിതമായ ചികിത്സ/ശസ്ത്രക്രിയ ലഭ്യമാക്കുന്ന പദ്ധതി 2010ല്‍ തുടക്കം കുറിച്ചു. നിലവില്‍ 90 ഹൃദയശസ്ത്രക്രിയകള്‍ നടത്തി പുതുതായി 103 കുട്ടികളുടെ ശസ്ത്രക്രിയകള്‍ക്കുള്ള നടപടികള്‍ പൂര്‍ത്തിയായി വരുന്നു.